Image

മള്‍ട്ടിമീഡിയാ പ്രൊഫഷണലുകളുടെ സംഘടന നിലവില്‍ വന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 December, 2011
മള്‍ട്ടിമീഡിയാ പ്രൊഫഷണലുകളുടെ സംഘടന നിലവില്‍ വന്നു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ മള്‍ട്ടിമീഡിയാ പ്രൊഫഷനലുകള്‍ക്കായി ഒരു സംഘടന ന്യൂയോര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ നിലവില്‍ വന്നു. മള്‍ട്ടിമീഡിയാ പ്രൊഫഷണല്‍സ്‌ ഗ്രൂപ്പ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MPGNA) എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ന്യൂയോര്‍ക്കില്‍ ഒന്‍പത്‌ അംഗങ്ങളുള്ള ഒരു അഡ്‌ഹോക്‌ കമ്മിറ്റി രൂപീകരിച്ചു.

സുനില്‍ ട്രൈസ്റ്റാര്‍, ഫിലിപ്പ്‌ മാരേട്ട്‌, സുനില്‍ മഞ്ഞിനിക്കര, ഏലിയാസ്‌ ടി. വര്‍ക്കി, എബി ജോണ്‍, ജി. ഐസക്‌ പൈലി, സോജി?കറുകയില്‍, സജി വര്‍ഗീസ്‌, അമില്‍ പോള്‍ എന്നിവരാണ്‌ അഡ്‌ഹോക്‌ കമ്മിറ്റി അംഗങ്ങള്‍. 2012 ജനുവരി 19-ന്‌ ഈ സംഘടനയുടെ അടുത്ത മീറ്റിംഗ്‌ നടക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഈ സംഘടനയില്‍ അംഗങ്ങളാകാന്‍ താല്‌പര്യമുള്ളവര്‍ www.mpgna.org എന്ന വെബ്‌സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സോജി കറുകയില്‍ - 516 232 7856, ഏലിയാസ്‌ ടി. വര്‍ക്കി - 914 481 7676, എബി ജോണ്‍ - 914 374 8880, സുനില്‍ മഞ്ഞിനിക്കര 914 434 4158. C registration@mpgna.org, mpgnanews@gmail.com
മള്‍ട്ടിമീഡിയാ പ്രൊഫഷണലുകളുടെ സംഘടന നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക