Image

യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ പ്രവര്‍ത്തനോദ്‌ഘാടനവും ഗാനസന്ധ്യയും

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2011
യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌  പ്രവര്‍ത്തനോദ്‌ഘാടനവും ഗാനസന്ധ്യയും
അറ്റ്‌ലാന്റാ: യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ അറ്റ്‌ലാന്റയുടെ (യു.സി.എഫ്‌.എ) പ്രവര്‍ത്തനോദ്‌ഘാടനവും കിസ്‌മസ്‌ ഗാനസന്ധ്യയും ഡിസംബര്‍ 18-ന്‌ ഞായറാഴ്‌ച ലോറന്‍സ്‌ വില്ലിലുള്ള റോക്ക്‌ സ്‌പ്രിംഗ്‌ ചര്‍ച്ചില്‍ നടന്നു. പ്രസിഡന്റ്‌ സണ്ണി പറവനേത്ത്‌ അധ്യക്ഷതവഹിച്ച സമ്മേളനം എന്‍.കെ. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. റവ. സുരേഷ്‌ തോമസ്‌ സ്വാഗതവും, ജോര്‍ജ്‌ മേലേത്ത്‌ ആശംസയും അറിയിച്ചു.

ഷാലോം വോയ്‌സും, ക്രിസ്‌ത്യന്‍ കോറസു ചേര്‍ന്ന്‌ സംയുക്തമായ അവതരിപ്പിച്ച ക്രിസ്‌മസ്‌ ഗാനസന്ധ്യ സദസ്സിനെ സംഗീതസാന്ദ്രമാക്കിത്തീര്‍ത്തു. റവ. സിബി കുരുവിള ക്രിസ്‌മസ്‌ സന്ദേശം നല്‍കി. മാസ്റ്റര്‍ റിധ്‌ വിക്കിന്റെ ഉപകരണ സംഗീതാവതരണം (ഇന്‍സ്‌ട്രുമെന്റല്‍ ഡ്രം സോളോ) ഗാനസന്ധ്യയ്‌ക്ക്‌ തിളക്കംകൂട്ടി. തുടര്‍ന്ന്‌ എല്ലാ ഗായകരും ചേര്‍ന്ന്‌ വിവിധ പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനസമാഹാരം എല്ലാ ആസ്വാദകരേയും വളരെയധികം ആകര്‍ഷിച്ചു. റവ. സിബി കുരുവിളയുടെ സമാപന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ സമാപിച്ചു.

സംഗീതസന്ധ്യയുടെ സ്‌പോണ്‍സേഴ്‌സിനോടും, എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള പ്രത്യേക നന്ദി പ്രസിഡന്റ്‌ സണ്ണി പറവനേത്ത്‌ അറിയിച്ചു. ആത്മീയമൂല്യങ്ങള്‍ക്ക്‌ മുന്‍തൂക്കംകൊടുത്തുകൊണ്ട്‌ എല്ലാ ക്രൈസ്‌തവര്‍ക്കുംകൂടി പൊതു ഐക്യവേദി ഒരുക്കുകയാണ്‌ യു.സി.എഫ്‌.എയുടെ ലക്ഷ്യമെന്നും പ്രാര്‍ത്ഥന, കൂട്ടായ്‌മ, സേവനം എന്നീ മൂന്ന്‌ ആപ്‌തവാക്യങ്ങള്‍ മുഖമുദ്രയാക്കിക്കൊണ്ടായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും സെക്രട്ടറി നൈനാന്‍ കോടിയാട്ട്‌ അറിയിച്ചു. സംഘടനയുടെ ഭാരവാഹികളായി സണ്ണി പറവനേത്ത്‌ (പ്രസിഡന്റ്‌), നൈനാന്‍ കോടിയാട്ട്‌ (സെക്രട്ടറി), ഷിജു കുര്യന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: unitedchristianfellowshipatl@gmail.com നിബു വെള്ളവന്താനം അറിയിച്ചതാണിത്‌.
യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌  പ്രവര്‍ത്തനോദ്‌ഘാടനവും ഗാനസന്ധ്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക