Image

സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി ബസ് വാങ്ങിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 28 December, 2011
സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി ബസ് വാങ്ങിച്ചു

റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ഇടവക ഇടവക ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി സ്വന്തമായി ബസ് വാങ്ങിച്ചു. ഈ ഇടവക കഴിഞ്ഞ വര്‍ഷം വാടകയ്ക്ക് എടുത്ത ബസില്‍ 100ല്‍ പരം ഇടവകജനങ്ങളുമായി ഇടവകയിലെ എല്ലാ ഭവനകളിലും കരോള്‍ നടത്തുകയുണ്ടായി. ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നും അതിനു നല്ല പ്രതികരണമാണു ലഭിച്ചത്. അതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് ഈ വര്‍ഷം സ്വന്തമായി ഒരു ബസ് വാങ്ങി കരോളിനു പോകുവാന്‍ തീരുമാനിച്ചത്. വികാരി റവ.ഫാ. പത്രോസ് ചമ്പക്കര ബസ് വെഞ്ചരിച്ച് ഇടവക ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി ബസ് വാങ്ങിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി ബസ് വാങ്ങിച്ചുസേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി ബസ് വാങ്ങിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക