Image

മോസ്‌കോയില്‍ വേദിക്‌ സെന്റര്‍ വരുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 28 December, 2011
മോസ്‌കോയില്‍ വേദിക്‌ സെന്റര്‍ വരുന്നു
മോസ്‌കോ: സൈബീരിയയില്‍ ഭഗവത്‌ ഗീത നിരോധിക്കാനുള്ള നീക്കം സംബന്ധിച്ച വിവാദം ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വരെ എത്തി നില്‍ക്കുമ്പോള്‍ ഇതിനിടെ മോസ്‌കോയില്‍ ഒരു വേദിക്‌ സെന്റര്‍ പൂര്‍ത്തീകരണത്തോടടുക്കുന്നു.

ശ്രീകൃഷ്‌ണ ക്ഷേത്രമെന്ന നിലയിലുള്ള നിര്‍മിതിക്കു നല്‍കിയിരിക്കുന്ന പേര്‌ വേദിക്‌ സെന്റര്‍ എന്നാണ്‌. മോസ്‌കോയ്‌ക്ക്‌ അടുത്ത തന്നെ അഞ്ചേക്കര്‍ സ്ഥലത്താണ്‌ ഇതുയരുന്നത്‌. മുന്‍പ്‌ ഇവിടെ ഒരു കൃഷ്‌ണ ക്ഷേത്രം ഉണ്‌ടായിരുന്ന സ്ഥലത്താണ്‌ ക്ഷേത്രം ഉയരുന്നത്‌.

എണ്‍പതോളം റഷ്യന്‍ നഗരങ്ങളിലേക്കു വ്യാപിച്ചു കഴിഞ്ഞ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തിലാണു ക്ഷേത്രം. അമ്പതിനായിരത്തോളം വിശ്വാസികള്‍ സംഘടനയ്‌ക്കു പിന്നിലുണ്‌ട്‌. 2012 അവസാനത്തോടെ വേദിക്‌ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു.
മോസ്‌കോയില്‍ വേദിക്‌ സെന്റര്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക