Image

എങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെ

ബഷീര്‍ അഹമ്മദ് Published on 20 March, 2015
എങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെ
എന്തിനീ കവിളില്‍....ബാഷ്പധാര.... എന്ന ഗാനത്തോടെ യായിരുന്നും കോഴിക്കോടിന്റെ സംഗീത ചക്രവര്‍ത്തിയായിരുന്ന അബ്ദുള്‍ ഖാദറിന്റെ ചരമവാര്‍ഷിക ഗാനാലാപനത്തിന്റെ തുടക്കം. കാദര്‍ക്കയുടെ കൊച്ചുമകള്‍ കാമില ഫൈസലായിരുന്നു ഓര്‍മ്മകളില്‍ തളിരിടുന്ന ഗാനമാലപിച്ച് ആസ്വാദകരെ വിരുന്നൂട്ടിയത്.

നീലക്കുയില്‍ സിനിമയിലെ എങ്ങിനെനീ മറക്കും എന്ന ഗാനം കെ. സമീര ആലപിച്ചു.
 പാടാനോര്‍ത്തൊരു മധുരിത ഗാനം.... സംഗീതപ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഗതകാല ഓര്‍മ്മകള്‍ പകുത്ത് നല്‍കി. പഴയ മലയാള ഗാനങ്ങളുടെ പെരുമഴക്കാലമായിരുന്നു ഖാദര്‍ക്കയുടെ 38 മത് ചരമവാര്‍ഷികദിനം. ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്ട് കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷനും മ്യൂസിഷ്യന്‍ ആര്‍ട്ട് അസോസിയേഷനും ചേര്‍ന്നാണ് ടൗണ്‍ ഹാളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
പിന്നണി ഗായകന്‍ സുനില്‍ കുമാര്‍, പ്രശസ്ത ഗായകന്‍ നയന്‍ഷാ, ഗുലാബ്, ബാഹുലേയന്‍, ഇന്ദുലേഖ, രമ്യ എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ച് അബ്ദുള്‍ഖാദറിന് ഗാനാജ്ഞലികള്‍ അര്‍പ്പിച്ചു.

സിഡിഎ ചെയര്‍മാന്‍ എന്‍സി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് കുമാര്‍ പരദൂര്‍ സി.എം. വാടിയാലിന് പുരസ്‌കാരം സമ്മാനിച്ചു. സിനിമാ പിന്നണി ഗായകന്‍ വി.ടി.മുരളി, എന്‍ സുബാഷ് ബാബു, കെ.സലാം, കെ.സുബൈര്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


എങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെഎങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെഎങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെഎങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെഎങ്ങിനെ നാം മറക്കും കോഴിക്കോട് അബ്ദുള്‍ഖാദറിനെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക