Image

കേരള സമാജം ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി ഏഴിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 December, 2011
കേരള സമാജം ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി ഏഴിന്‌
ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴാംതീയതി വൈകുന്നേരം അഞ്ചുമണിക്ക്‌ സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുമെന്ന്‌ സമാജം പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ പ്രസ്‌താവിച്ചു.

കുടുംബ സദസ്സിന്‌ ആസ്വാദ്യകരമായ കലാപരിപാടികളും ഡിന്നറുമാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നതെന്ന്‌ സെക്രട്ടറി ഉമ്മന്‍ ഏബ്രഹാം അറിയിച്ചു. പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: തോമസ്‌ ജോണ്‍ (718 530 3165), ഉമ്മന്‍ ഏബ്രഹാം (718 494 6376), ജോയിക്കുട്ടി ജോര്‍ജ്‌ (646 284 5044), ബിനോയ്‌ തോമസ്‌ (201 456 6226).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക