Image

സാന്‍ അന്റോണിയോ സെന്റ്‌.ജോര്‍ജ്‌ ദേവാലയത്തിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 December, 2011
സാന്‍ അന്റോണിയോ സെന്റ്‌.ജോര്‍ജ്‌ ദേവാലയത്തിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി
ടെക്‌സസ്‌ : അമേരിക്കയിലെ സാന്‍ അന്റോണിയോ സെന്റ്‌.ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വിപുലമായ പരിപാടികളോടെ ക്രിസ്‌മസ്‌ ആഘോഷിച്ചു. വി.കുര്‍ബ്ബാനയും, ക്രിസ്‌മസ്‌ കരോളും, സ്‌കിറ്റും, ക്രിസ്‌മസ്‌ ഡിന്നറുമൊക്കെയായി 23, 24 തീയ്യതികളിലായിരുന്നു ഇടവകയുടെ ക്രിസ്‌മസ്‌ ആഘോഷംങ്ങള്‍ .ആഘോഷപരിപാടികള്‍ക്ക്‌ വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌ നേതൃത്വം നല്‍കി.

ആഘോഷത്തിലെ പ്രധാന ആകര്‍ഷണം പരമ്പരാഗത രീതിയില്‍ സംഘടിപ്പിച്ച കരോള്‍ ആയിരുന്നു. വീടുവീടാന്തരം കയറിയിറങ്ങിയുള്ള ക്രിസ്‌മസ്‌ കരോള്‍ മൂന്ന്‌ ദിവസം കൊണ്ടാണ്‌ പൂര്‍ത്തിയായത്‌. കരോള്‍ സംഘത്തിന്‌ ഭവനങ്ങളില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണമാണ്‌ ലഭിച്ചതെന്നും, ക്രിസ്‌മസ്‌ ആഘോഷം വന്‍ വിജയമാക്കിയ എല്ലാ ഇടവകക്കാര്‍ക്കും വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഡിസംബര്‍ 23ന്‌ വൈകുന്നേരം ഇടവക മെത്രാപ്പൊലീത്ത അലക്‌സീയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ സണ്ടേസ്‌കൂള്‍ കുട്ടികളുടെ സ്‌കിറ്റും, ക്രിസ്‌മസ്‌ കരോള്‍ ഗാനാലാപനവും ഉണ്ടായിരുന്നു. 24 ന്‌ വൈകുന്നേരം 6.30 ന്‌ പ്രത്യേക ക്രിസ്‌മസ്‌ കുര്‍ബ്ബാനയും തുടര്‍ന്ന്‌ ഇടവക മെത്രാപ്പൊലീത്ത അലക്‌സീയോസ്‌ മാര്‍ യൗസേബിയോസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയും ചെയ്‌തു. വിശ്വാസികളുടെ അടഞ്ഞിരുന്ന ചെവികളെയെല്ലാം ദൈവത്തിന്റെ ശബ്‌ദം കേള്‍ക്കാനായി തുറപ്പിച്ച അനുഭവമായിരുന്നു ക്രിസ്‌മസ്‌ സന്ദേശം മൂലം ഇടവക ജനങ്ങള്‍ക്ക്‌ ഉണ്ടായത്‌.

തുടര്‍ന്ന്‌ കരോളിന്റെ വീഡിയോ പ്രദേശനവും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ക്രിസ്‌മസ്‌ ഡിന്നറോടെയാണ്‌ സാന്‍ അന്റോണിയോ സെന്റ്‌.ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ക്രിസ്‌മസ്‌ ആഘോഷം സമാപിച്ചത്‌. 25 ന്‌ പാഴ്‌സനേജില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പള്ളികമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. യോഗത്തില്‍ ഇടവക മെത്രാപ്പൊലീത്ത അലക്‌സീയോസ്‌ മാര്‍ യൗസേബിയോസ്‌, വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ബെന്നി കോയിക്കലത്ത്‌ അറിയിച്ചതാണിത്‌.
സാന്‍ അന്റോണിയോ സെന്റ്‌.ജോര്‍ജ്‌ ദേവാലയത്തിലെ ക്രിസ്‌മസ്‌ ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക