Image

പ്രൗഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 December, 2011
പ്രൗഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഷിക്കാഗോയില്‍
ഷിക്കാഗോ: എക്യൂമെനിക്കല്‍ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 28-മത്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഷിക്കാഗോയുടെ സബര്‍ബായ ഡെസ്‌പ്ലെയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷപരിപാടികള്‍ അരങ്ങേറിയത്‌.

സി.എസ്‌.ഐ നോര്‍ത്ത്‌ കേരളാ ഡയോസിസ്‌ ബിഷപ്പ്‌ റൈറ്റ്‌ റവ.ഡോ. കെ.പി. കുരുവിള മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയും ചെയ്‌തു.

ഡിസംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിക്ക്‌ വിശിഷ്‌ടാതിഥിയെ ആഘോഷമായി സ്വീകരിച്ച്‌ വേദിയിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ നടന്ന ആരാധനയ്‌ക്ക്‌ റവ.ഫാ. ഹാം ജോസഫ്‌, റവ. ഡീക്കന്‍ ജാക്ക്‌ പട്ടരുമഠത്തില്‍, റവ.ഫാ. റോയി പി. തോമസ്‌, റവ. ലോറന്‍സ്‌ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ കോര്‍എപ്പിസ്‌കോപ്പ വെരി. റവ. സ്‌കറിയ തെലാപ്പള്ളില്‍ അധ്യക്ഷതവഹിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബഞ്ചമിന്‍ തോമസ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റവ. മെര്‍വിന്‍ ഷിനോജ്‌ ബോസ്‌ മുഖ്യാതിഥി ബിഷപ്പ്‌ റൈറ്റ്‌ റവ ഡോ. കെ.പി. കുരുവിളയെ സദസ്സിന്‌ പരിചയപ്പെടുത്തി. തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനി ക്രിസ്‌മസ്‌ സന്ദേശം നല്‍കി. കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മാത്യു കരോട്ട്‌ നന്ദി പ്രസംഗം നടത്തി.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിയ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിലും വോലിബോള്‍ ടൂര്‍ണമെന്റിലും വിജയിച്ച ടീമുകള്‍ക്കുള്ള ട്രോഫികള്‍ അഭിവന്ദ്യ തിരുമേനി തദവസരത്തില്‍ വിതരണം ചെയ്‌തു.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ജീവകാരുണ്യ ഫണ്ടില്‍ നിന്നും കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന്‌ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ ഔപചാരികമായ താക്കോല്‍ ദാന കര്‍മ്മവും തദവസരത്തില്‍ നടത്തപ്പെട്ടു.

തുടര്‍ന്ന്‌ കൗണ്‍സില്‍ അംഗങ്ങളായ 16 പള്ളികളുടെ നേതൃത്വത്തില്‍ വര്‍ണ്ണശബളമായ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.

കൗണ്‍സില്‍ അംഗങ്ങളായ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകരും പിന്നണിക്കാരും അടങ്ങുന്ന എക്യൂമെനിക്കല്‍ ഗായകസംഘം, ക്വയര്‍ ലീഡര്‍ സാം സി. ജയിംസിന്റെ നേതൃത്വത്തില്‍ ആലപിച്ച ക്രിസ്‌മസ്‌ കരോള്‍ ഗാനങ്ങള്‍ ആഘോഷപരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ സ്‌തോത്രക്കാഴ്‌ച സമര്‍പ്പണ പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി.

റവ.ഫാ. ദിലീഷ്‌ ഏലിയാസ്‌, ജോണ്‍സണ്‍ വള്ളിയില്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ചു. റവ.ഫാ. ജോയി ആലപ്പാട്ട്‌ സമാപന പ്രാര്‍ത്ഥന നടത്തുകയും, ബിഷപ്പ്‌ റവ.ഡോ. കെ.പി. കുരുവിള സമാപന ആശീര്‍വാദം നടത്തുകയും ചെയ്‌തു.

പ്രസിഡന്റ്‌ കോര്‍എപ്പിസ്‌കോപ്പ വെരി റവ. സ്‌കറിയ തെലാപ്പള്ളിയുടെ നേതൃത്വത്തില്‍ റവ.ഫാ. നൈനാന്‍ വി. ജോര്‍ജ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബെഞ്ചമിന്‍ ജോര്‍ജ്‌ (ജനറല്‍ കണ്‍വീനര്‍), റവ. ജോസഫ്‌ ശാമുവേല്‍ (ക്ലെര്‍ജി ക്വയര്‍ കോര്‍ഡിനേറ്റര്‍), ജേക്കബ്‌ കെ. ജോര്‍ജ്‌ (ചാരിറ്റി), റ്റോണി ഫിലിപ്പ്‌ (വോളണ്ടിയര്‍ ക്യാപ്‌റ്റന്‍), മോഹന്‍ വര്‍ഗീസ്‌ (റെഫ്രഷ്‌മെന്റ്‌), ജോയിച്ചന്‍ പുതുക്കുളം, ചെറിയാന്‍ വേങ്കടത്ത്‌ (പബ്ലിസിറ്റി), പ്രേംജിത്ത്‌ വില്യം (ക്രിസ്‌മസ്‌ ട്രീ), ജോര്‍ജ്‌ മാത്യു (സ്റ്റേജ്‌), രെഞ്ചന്‍ ഏബ്രഹാം (സെക്യൂരിറ്റി), റവ. അലക്‌സ്‌ പീറ്റര്‍ (യൂത്ത്‌/യുവജനവേദി), ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍, ഫിലോ ഫിലിപ്പ്‌ (വിമന്‍സ്‌ ഫോറം), ജെയിംസ്‌ കെ. മത്തായി (വെബ്‌സൈറ്റ്‌), ജോണ്‍ സി. ഇലക്കാട്ട്‌ (ഓഡിറ്റര്‍) എന്നിവര്‍ ക്രിസ്‌മസ്‌ ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന്‌ നേതൃത്വം നല്‍കി.
പ്രൗഢഗംഭീരമായ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക