Image

സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി സെമിത്തേരി വാങ്ങുന്നു.

ജോസ് ‌മോന്‍ തത്തംകുളം Published on 29 December, 2011
സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി സെമിത്തേരി വാങ്ങുന്നു.

റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തോലിക്ക ദേവാലയം സ്വന്തമായി സെമിത്തേരി വാങ്ങുന്നു. ഈ ഇടവകയില്‍ നിന്ന് മരണമടഞ്ഞ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്ന ഹില്‍സ് ബോറോ മെമ്മോറിയല്‍ സെമിത്തേരിയുടെ ഒരു ഭാഗമാണ് റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക വാങ്ങുന്നത്.

റ്റാമ്പായിലെ ബ്രാന്‍ഡന്റെ ഹൃദയഭാഗമായ ഹൈവേ 60 യോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഈ സെമിത്തേരി അമേരിക്കയിലെ മികച്ച സെമിത്തേരി അമേരിക്കയിലെ മികച്ച സെമിത്തേരികളില്‍ ഒന്നാണ്. ഇടവക ദേവാലയത്തോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന സെമിത്തേരിയും, ഇതാണ്.

ഇടവക ജനങ്ങള്‍ക്കായി 75% കിഴിവാണ് ഇപ്പോള്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ.ഫാ. പത്രോസ് ചമ്പക്കര 813-458-0518 യുമായി ബന്ധപ്പെടുക.
സേക്രഡ് ഹാര്‍ട്ട് ഇടവക സ്വന്തമായി സെമിത്തേരി വാങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക