Image

അകത്ത് പുരസ്‌കാരം, പുറത്ത് പ്രതിഷേധം

ബഷീര്‍ അഹമ്മദ് Published on 28 March, 2015
അകത്ത് പുരസ്‌കാരം, പുറത്ത് പ്രതിഷേധം
കോഴിക്കോട് : മികച്ച പരിസ്ഥിതി സൗഹൃദ നഗരത്തിനുള്ള ആനന്ദബസാര്‍ പത്രികയുടെ പുരസ്‌കാരം നേടിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സാരഥികളെ നഗരം ആദരിച്ചു.

ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം.കെ.പ്രേമജത്തിനും, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണിക്കും പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഉപഹാരങ്ങള്‍ നല്‍കി.

ഏറെ പോരായ്മകള്‍ പേറുന്ന നഗരസഭയാണെങ്കിലും നമ്മള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ പുറത്തു നിന്നുള്ളവര്‍ തയ്യാറാകുന്നത് കോര്‍പ്പറേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം ഊര്‍ജ്ജം പകരുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.ടി. പറഞ്ഞു.

ഡോ.എ.വി.പ്രകാശ്, എം. ഭാസ്‌കരന്‍ എ. പ്രദീപ് കുമാര്‍ എം.എല്‍എ, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫ്, പി.വത്സല, കെ.പി.സുധീര, വി.എം.വിനു, ഐ.വി.ശശാങ്കന്‍, ടി.പി.ദാസന്‍, സി.പി.ഹമീദ്, ഇ.പി. ദാമോദരന്‍, പി.ജോഷ്വ, ഭാസി മലാപ്പറമ്പ്, ജോണ്‍ അഗസ്റ്റിന്‍, എന്നിവര്‍ സംസാരിച്ചു.

കോര്‍പ്പറേഷനു പരിസ്ഥിതി അവാര്‍ഡ് ലഭിച്ചതിലുള്ള പൗരാവലിയുടെ സ്വീകരണം നടക്കുന്ന ടൗണ്‍ഹാളിലെ വേദിക്ക് പുറത്ത് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. വായ്മൂടി കെട്ടിയായിരുന്നു പ്രതിഷേധം. ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ ഭരണത്തിനു കീഴില്‍ വഴിയോരത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയും, തണ്ണീര്‍ തടം നികത്തുകയും ചെയ്തു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ടി.വി. രാജന്‍, എ. ശ്രീവത്സന്‍, ഇ. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആനന്ദബസാര്‍ പത്രിക നല്‍കിയ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കാന്‍ മേയര്‍ തയ്യാറാവണമെന്ന് ഹിന്ദു ഐക്യവേദി പ്രകൃതി സംരക്ഷണപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ദുര്‍ഗന്ധം വമിക്കുന്ന ഓടകളും, പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ കനോലികനാലും കോര്‍പ്പറേഷന് നാണക്കേടാണ് വരുത്തുന്നതെന്ന് ജില്ലാ കണ്‍വീനര്‍ ശശി കമ്മട്ടേരി ആരോപിച്ചു.

റിപ്പോര്‍ട്ട്: ഫോട്ടോ- ബഷീര്‍ അഹമ്മദ്


അകത്ത് പുരസ്‌കാരം, പുറത്ത് പ്രതിഷേധംഅകത്ത് പുരസ്‌കാരം, പുറത്ത് പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക