Image

`എംഎംഎ'യുടെ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം ജനു.1 ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 29 December, 2011
`എംഎംഎ'യുടെ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം ജനു.1 ന്‌
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്റര്‍ മലയാളി അസോസിയേഷന്റെ (എംഎംഎ) ക്രിസ്‌മസ്‌ - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി ഒന്നിന്‌ നടക്കും. മാഞ്ചസ്‌റ്റര്‍ ലെവന്‍ഷൂമിലെ സെന്റ്‌ മേരീസ്‌ ദേവാലയ ഹാളില്‍ വൈകുന്നേരം ആറു മുതല്‍ ആണ്‌ ആഘോഷങ്ങള്‍. സാന്താക്ലോസിന്‌ സ്വീകരണം നല്‍കുന്നതോടെ സമ്മേളനത്തിന്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്രിസ്‌മസ്‌ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

കഴിഞ്ഞ മൂന്നാഴ്‌ചകളിലായി നടന്നുവന്ന അസോസിയേഷന്റെ ക്രിസ്‌മസ്‌ കാരള്‍ വിജയപ്രദമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ക്രിസ്‌മസ്‌ - പുതുവര്‍ഷ ആഘോഷ പരിപാടികളിലേക്ക്‌ മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

വേദിയുടെ വിലാസം: St. Mary's Church Hall, Elbow Street, M 19 3PY
`എംഎംഎ'യുടെ ക്രിസ്‌മസ്‌-പുതുവര്‍ഷ ആഘോഷം ജനു.1 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക