Image

പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫിലാഡല്‍ഫിയാ യുവതീയുവാക്കള്‍ മുന്നോട്ട്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 30 December, 2011
പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫിലാഡല്‍ഫിയാ യുവതീയുവാക്കള്‍ മുന്നോട്ട്‌
ഫിലാഡല്‍ഫിയാ: മനുഷ്യജീവന്റെ വിലയും, മഹത്വവും എന്തുവിലകൊടുത്തും ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നന്നായി മനസിലാക്കാന്‍ പറ്റിയ വലിയ അനുഭവമായിരുന്നു പ്രോലൈഫ്‌ ബാങ്ക്വറ്റില്‍ പങ്കെടുത്തപ്പോള്‍ ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ചത്‌. ഫിലാഡല്‍ഫിയാ കത്തോലിക്കാ അതിരൂപതയുടെ സഹകരണത്തോടെ ഓര്‍ലാന്‍ഡ്‌ ആസ്ഥാനമായ പ്രോലൈഫ്‌ യൂണിയന്‍ ഓഫ്‌ സൗത്ത്‌ ഈസ്റ്റേണ്‍ പെന്‍സില്‍വേനിയാ എന്ന ജീവകാരുണ്യ സംഘടന നവംബറില്‍ ഫിലാഡല്‍ഫിയാ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ച്‌ നടത്തിയ വാര്‍ഷിക പ്രോലൈഫ്‌ ബാങ്ക്വറ്റില്‍ പങ്കെടുത്ത സീറോമലബാര്‍ കത്തോലിക്കാ പള്ളിയിലെ മതബോധനസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവതീയുവാക്കാള്‍ക്കും, അദ്ധ്യാപകര്‍ക്കും ഒരു നവ്യാനുഭവമായിരുന്നു അത്‌.

ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതുമുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാ നാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ട്‌ ഫിലാഡല്‍ഫിയാ റിജിയണില്‍നിന്നും മുതിര്‍ന്നവരും, യുവതീ യുവാക്കളുമടക്കം 1500 ലധികം ആള്‍ക്കാര്‍ ഈ ബാങ്ക്വറ്റില്‍ പങ്കെടുത്തു.

സീറോമലബാര്‍പള്ളിയിലെ സണ്‍ഡേസ്‌കൂള്‍ 11, 12 ക്ലാസ്‌ വിദ്യാര്‍ത്ഥികളായ റോഷന്‍, ജോയി, ആഷ്‌ലി, ഐശ്വര്യ, ജെന്നി, എലിസബത്ത്‌, റോസ്‌മേരി, റോസ്‌ലിന്‍, അന്‍ജു, എയിഞ്ചല്‍ എന്നിവരും കോളജ്‌വിദ്യാര്‍ത്ഥികളും, പ്രോലൈഫ്‌ പ്രവര്‍ത്തകരുമായ ട്രേസി, ജയ്‌സണ്‍, ആലീസ്‌, മോനിക്ക, റിറ്റ്‌സി എന്നിവരും സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകരും ഉള്‍പ്പെടെ 30 ല്‍ പരം പ്രവര്‍ത്തകരും, അനുഭാവികളും ബാങ്ക്വറ്റില്‍ പങ്കെടുത്തു. മതബോധനസ്‌കൂള്‍ വര്‍ഷാരംഭം നടത്തിയ പ്രോലൈഫിനെ സംബന്ധിക്കുന്ന സെമിനാറിലും ഈ യുവാക്കള്‍ പങ്കെടുത്തിരുന്നു. ജീവന്റെ സംരക്ഷണത്തില്‍ യുവതീയുവാക്കള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും, ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ യുവജനങ്ങളില്‍ പ്രോലൈഫിനെക്കുറിച്ചുള്ള അവബോധം ഉണ്ടാവുമെന്നും വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം പറഞ്ഞു. 15 ലധികം വര്‍ഷങ്ങളായി സെ. ആല്‍ബര്‍ട്ട്‌ പള്ളിയിലെ പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തകനും, സീറോമലബാര്‍പള്ളി മതബോധനസ്‌കൂള്‍ അദ്ധ്യാപകനുമായ ജോസ്‌ ജോസഫാണു ഈ പരിപാടി ക്രമീകരിച്ചത്‌.
പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫിലാഡല്‍ഫിയാ യുവതീയുവാക്കള്‍ മുന്നോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക