Image

സഞ്‌ജയ്‌ ചന്ദ്രശേഖറിന്റെ നിര്യാണത്തില്‍ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ അനുശോചനം രേഖപെടുത്തി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 December, 2011
സഞ്‌ജയ്‌ ചന്ദ്രശേഖറിന്റെ നിര്യാണത്തില്‍ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ അനുശോചനം രേഖപെടുത്തി
ഡാലസ്‌: അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമ ലോകത്തിനു തനതായ മാനങ്ങള്‍ നല്‌കിയ മലയാള മനോരമ റിപ്പോര്‍ട്ടര്‍ സഞ്‌ജയ്‌ ചന്ദ്രശേഖറിന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ അനുശോചനം രേഖപെടുത്തി. മനോരമ കോഴിക്കോട്‌ ബ്യൂറോയുടെ ചീഫ്‌ റിപ്പോര്‍ട്ടര്‍ ആയി സഞ്‌ജയ്‌ ചന്ദ്രശേഖര്‍ 1996 ജനവുരിയില്‍ മുതല്‍ മനോരമയില്‍ സേവനമനുഷ്‌ഠിച്ചു.

വാളയാറിലെ വാണിജ്യ നികുതി ചെക്ക്‌ പോസ്റ്റുകളിലെ തട്ടിപ്പുകള്‍, ലോട്ടറി തട്ടിപ്പ്‌, അട്ടപ്പാടിയിലെ ഭൂമി കൈയ്യേറ്റം, പറമ്പിക്കുളംആളിയാര്‍ കരാറിന്റെ മറവില്‍ തമിഴ്‌നാട്‌ നടത്തുന്ന ജലചൂഷണം തുടങ്ങിയവയൊക്കെ ആദ്യമായി പുറംലോകം അറിഞ്ഞത്‌ സഞ്‌ജയിന്റെ വാര്‍ത്താ പരമ്പരകളിലൂടെയാണ്‌. കേരളത്തില്‍ നടമാടുന്ന അഴിമതിക്കെതിരെ പടവാളോങ്ങി ഒരുപരിധി വരെ അവ ഉന്മൂലനം ചെയാന്‍ ചന്ദ്രശേഖരിന്റെ പത്ര പ്രവര്‍ത്തനത്തിന്‌ കഴിഞ്ഞിട്ടുണ്ടെന്നു ഇന്ത്യ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എബ്രഹാം തോമസ്‌ പറഞ്ഞു. മാധ്യമ ലോകത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‌ !അമൂല്യമാണന്നു വൈസ്‌ പ്രസിഡന്റ്‌ സണ്ണി മാളിയേക്കല്‍ അഭിപ്രായപ്പെട്ടു

രാജ്യത്തെ മികച്ച കുറ്റാന്വേഷണ റിപ്പോര്‍ട്ടിങ്ങിനുള്ള മുംബൈ പ്രസ്‌ക്‌ളബിന്റെ പ്രദീപ്‌ ഷിന്‍ഡെ പുരസ്‌കാരം(2010), ജയ്‌ഹിന്ദ്‌ ടി.വി.ന്യൂസ്‌ എഡിറ്റര്‍ ആയിരുന്ന സി.ശങ്കരനാരായണന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ അച്ചടി മാധ്യമ അവാര്‍ഡ്‌(2010), കേരള പ്രസ്‌ ആക്കാദമിയുടെ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്‌(2010) എന്നിവയ്‌ക്ക്‌ അര്‍ഹനായി. 2009ല്‍ പത്രപ്രവര്‍ത്തന മികവിന്‌ നല്‍കുന്ന മലയാള മനോരമ ചീഫ്‌ എഡിറ്റേഴ്‌സ്‌ ഗോള്‍ഡ്‌ മെഡല്‍ ജേതാവ്‌ എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങളെ പ്രസ്‌ ക്ലബ്‌ സ്‌മരിച്ചു.

പ്രസ്‌ ക്ലബ്‌ അംഗങ്ങളായ എബ്രഹാം തോമസ്‌ (പ്രസിഡന്റ്‌) , സണ്ണി മാളിയേക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ പ്ലാക്കാട്ട്‌ (സെക്രട്ടറി), ബിജിലി ജോര്‍ജ്‌ (ട്രഷറര്‍) , എബ്രഹാം തെക്കേമുറി, ടി. സി ചാക്കോ, അനില്‍ ആശാരിയത്ത്‌, ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍, ഏലിയാസ്‌ മാര്‍ക്കോസ്‌, പിപി ചെറിയാന്‍, ബെന്നി ജോണ്‍, സിജു ജോര്‍ജ്‌ എന്നിവര്‍ അനുശോചനമര്‍പ്പിച്ചു സംസാരിച്ചു.
സഞ്‌ജയ്‌ ചന്ദ്രശേഖറിന്റെ നിര്യാണത്തില്‍ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ അനുശോചനം രേഖപെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക