Image

കൈരളി ടി.വി അസ്സോസിയേറ്റ്‌ എഡിറ്റര്‍ എബ്രഹാം മാത്യുവിന്‌ അവാര്‍ഡ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 30 December, 2011
കൈരളി ടി.വി അസ്സോസിയേറ്റ്‌ എഡിറ്റര്‍ എബ്രഹാം മാത്യുവിന്‌ അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: കൈരളി/പീപ്പിള്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്‌തുവരുന്ന `എന്നെ തിരയുന്ന ഞാന്‍' എന്ന പ്രതിവാര അഭിമുഖ പരിപാടി പ്രവാസി ആര്‍ട്‌സ്‌ ആന്റ്‌ ലിറ്ററേച്ചര്‍ ഓഫ്‌ മലയാളീസ്‌ (P.A.L.M.) ന്യൂയോര്‍ക്ക്‌ പ്രഖ്യാപിച്ച 2011-ലെ മികച്ച ടെലിവിഷന്‍ പരിപാടിക്കുള്ള അവാര്‍ഡിനര്‍ഹമായി. കൈരളി ടി.വി.യിലെ അസ്സോസിയേറ്റ്‌ എഡിറ്റര്‍ എബ്രഹാം മാത്യുവിനാണ്‌ അവാര്‍ഡ്‌.

ഡിസംബര്‍ 28-ന്‌ ഉച്ചക്ക്‌ 12 മണിക്ക്‌ തിരുവനന്തപുരം കുമാരപുരത്തെ ബിവേറ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക പ്ലാനിംഗ്‌ വകുപ്പുമന്ത്രി കെ.സി. ജോസഫില്‍ നിന്ന്‌ അദ്ദേഹം അവാര്‍ഡ്‌ ഏറ്റുവാങ്ങി. `പാമി'ന്റെ പ്രസിഡന്റും പ്രശസ്‌ത കവിയുമായ പീറ്റര്‍ നീണ്ടൂരിന്റെ കവിതാ സമാഹാരമായ `ഉവര്‍പ്പി'ന്റെ ദൃശ്യാവിഷ്‌ക്കാരത്തിന്റെ പകാശന കര്‍മ്മവും തദവസരത്തില്‍ നടന്നു.

കൈരളി ചാനലില്‍ മാമ്പഴം പരിപാടിയിലെ സമ്മാനാര്‍ഹരായ ഗായകരാണ്‌ `ഉവര്‍പ്പി'ന്റെ ദൃശ്യാവിഷ്‌ക്കാരത്തിലെ ഗായകര്‍. സി.ഡി. പ്രകാശന ചടങ്ങില്‍ ജോര്‍ജ്ജ്‌ ഓണക്കൂര്‍, ഡോ. രാജാകൃഷ്‌ണന്‍, ആലങ്കോട്‌ ലീലാ കൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ടി.വി അസ്സോസിയേറ്റ്‌ എഡിറ്റര്‍ എബ്രഹാം മാത്യുവിന്‌ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക