Image

സെന്റ്‌ ആന്റണീസ്‌ കരോള്‍ നവ്യാനുഭവമായി

ജോയിച്ചന്‍ പുതുക്കുളം Published on 30 December, 2011
സെന്റ്‌ ആന്റണീസ്‌ കരോള്‍ നവ്യാനുഭവമായി
ഷിക്കാഗോ: ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി കടന്നുവന്ന ക്രിസ്‌മസിനെ എതിരേല്‍ക്കുവാന്‍ സെന്റ്‌ മേരീസ്‌ ഇടവകയുടെ കീഴിലുള്ള സെന്റ്‌ ആന്റണീസ്‌ കൂടാരയോഗം ഒരുക്കിയ ക്രിസ്‌മസ്‌ കരോള്‍ പുതുമകള്‍ നിറഞ്ഞതായി. കൂടാരയോഗത്തിന്റെ കീഴിലുള്ള ഭവനങ്ങളിലേക്ക്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയ ഒരു സംഘമാണ്‌ കരോള്‍ ഗാനങ്ങളും പ്രാര്‍ത്ഥനകളുമായി കടന്നുവന്നത്‌.

ഇടവക വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റേയും, അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍കയിലിന്റേയും നിര്‍ദേശാനുസരണം കൂടാരയോഗത്തിന്റെ കീഴിലുള്ള കുടുംബങ്ങളിലെല്ലാം പ്രാര്‍ത്ഥനാ മുറികള്‍ വിശുദ്ധ വസ്‌തുക്കള്‍ കൊണ്ടും ചിത്രങ്ങള്‍കൊണ്ടും നവീകരിച്ച്‌ അലങ്കരിച്ചിരുന്നു. ഏറ്റവും മനോഹരമായി നവീകരിച്ച പ്രാര്‍ത്ഥനാ മുറികള്‍ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ വാശിയേറിയ മത്സരത്തില്‍ കൂടാരയോഗം കണ്‍വീനറും സെക്രട്ടറിയും ട്രഷററും വിധികര്‍ത്താക്കളായിരുന്നു.

ഈവര്‍ഷത്തെ കരോളില്‍ നിന്നും ലഭിക്കുന്ന തുക സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെ പ്രധാന കവാടം പുതുക്കിപ്പണിയുന്നതിന്‌ ഉപയോഗിക്കും. സെന്റ്‌ ആന്റണീസ്‌ കൂടാരയോഗത്തിന്റെ ഈവര്‍ഷത്തെ കരോളിന്‌ ഭാരവാഹികളായ ബിജു വടക്കേല്‍, മേരിക്കുട്ടി ചെമ്മാച്ചേല്‍, ബെന്നി നല്ലുവീട്ടില്‍, സിജു വെള്ളാരംകാലായില്‍, ജസ്റ്റിന്‍ തെങ്ങനാട്ട്‌, മത്തച്ചന്‍ ചെമ്മാച്ചേല്‍, സജി പുതൃക്കയില്‍, അഭിലാഷ്‌ നെല്ലാമറ്റം, സേവ്യര്‍ നടപ്പറമ്പില്‍, ജോബി കുഴിയംപറമ്പില്‍, ജയിംസ്‌ മന്നാകുളം എന്നിവര്‍ നേതൃത്വം നല്‍കി. ബിജു വടക്കേല്‍ അറിയിച്ചതാണിത്‌.
സെന്റ്‌ ആന്റണീസ്‌ കരോള്‍ നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക