Image

പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവേലിന്‌ പി.എച്ച്‌.ഡി ലഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 December, 2011
പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവേലിന്‌ പി.എച്ച്‌.ഡി ലഭിച്ചു
ന്യൂയോര്‍ക്ക്‌: പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവേലിന്‌ അമേരിക്കയിലെ ന്യൂബെര്‍ഗ്‌ തീയോളജിക്കല്‍ സെമിനാരിയില്‍ നിന്നും പി.എച്ച്‌.ഡി ലഭിച്ചു. പുനലൂര്‍ ഇടമണ്‍ ഐ.പി.സി. സഭാംഗവും, പരേതരായ എണ്ണക്കാലില്‍ മത്തായി ശാമുവേലിന്റെയും, തങ്കമ്മ ശാമുവേലിന്റെയും മൂത്ത മകനാണ്‌.

സെറാംബൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1977-ല്‍ ബി.റ്റി.എച്ചും 1980-ല്‍ ബി.ഡി.യും കരസ്ഥമാക്കി. 1990-ല്‍ അമേരിക്കയിലുള്ള സതേണ്‍ നാസറീന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ലഭിച്ചു. ഇപ്പോള്‍ അമേരിക്കയിലെ ഓറല്‍ റോബര്‍ട്ട്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ ഡി.മിന്‍. (D.Min.) പ്രോജക്‌ട്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. 1977-80 കാലയളവില്‍ ഹരിയാനയിലെ ഗ്രേസ്‌ ബൈബിള്‍ കോളജില്‍ ഡീന്‍, ഇവാന്‍ജലിസം ഡയറക്ടര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1983-85 കാലഘട്ടത്തില്‍ ഐ.പി.സി. നോര്‍ത്തേണ്‍ റീജിയനില്‍ പി.വൈ.പി.എ. സെക്രട്ടറിയായും റീജിയന്റെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബെഥേല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രജിസ്‌ട്രാറായും, അദ്ധ്യാപകനായും ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. ഒക്‌ലഹോമ സിറ്റിയിലുള്ള ഇന്റര്‍നാഷണല്‍ പെന്തക്കോസ്‌തല്‍ അസംബ്ലിയില്‍ 1986 മുതല്‍ 1992 വരെയും, ഐ.പി.സി. ഒക്‌ലഹോമ സിറ്റി സഭയില്‍ 1992 മുതല്‍ 2010 വരെയും ശുശ്രൂഷകനായി സേവനം അനുഷ്‌ഠിച്ചിരുന്നു. അമേരിക്കയിലെ ഐ.പി.സി. മിഡ്‌വെസ്റ്റ്‌ റീജിയനില്‍ സെക്രട്ടറിയായും, വൈസ്‌ പ്രസിഡന്റായും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ ഇപ്പോള്‍ ഒക്‌ലഹോമ സിറ്റിയിലുള്ള ഇമ്മാനുവേല്‍ ഐ.പി.സി. യുടെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

തന്റെ ചുമതലയില്‍ 2000-ല്‍ തുമ്പമണ്‍ കേന്ദ്രമാക്കി അഗപ്പേ ഇന്ത്യന്‍ ഗോസ്‌പല്‍ ഔട്‌ റീച്ച്‌ മിനിസ്‌ട്രി ആരംഭിക്കുകയും, ഇപ്പോള്‍ അതിന്റെ ചുമതലയില്‍ 45 ആണ്‍കുട്ടികളുള്ള അഗപ്പേ ചില്‍ഡ്രന്‍സ്‌ ഹോമുംപ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഈ മിനിസ്‌ട്രിയുടെ ഭാഗമായ 35 പെണ്‍കുട്ടികളുള്ള ഓര്‍ഫനേജും 15 സഭാ പ്രവര്‍ത്തനങ്ങളും ഒറിസായില്‍ നടന്നു വരുന്നു. ഭാര്യ അച്ചാമ്മ ശാമുവേല്‍, മകന്‍ Dr.ജെഫ്രി ശാമുവേല്‍, മകള്‍ ജോയ്‌സ്‌ ശാമുവേല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Cell 405-850-0888, Home 405-495-6843 email: samuele@sbcglobal.net
പാസ്റ്റര്‍ മാത്തുക്കുട്ടി ശാമുവേലിന്‌ പി.എച്ച്‌.ഡി ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക