Image

മാലിബു ക്ഷേത്രത്തില്‍ പുതുവത്സര പൂജയും ശ്രീ ഹനുമാന്‍ പൂജയും

ജോയിച്ചന്‍ പുതുക്കുളം Published on 30 December, 2011
മാലിബു ക്ഷേത്രത്തില്‍ പുതുവത്സര പൂജയും ശ്രീ ഹനുമാന്‍ പൂജയും
ലോസ്‌ ആഞ്ചലസ്‌: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചതും, വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചതും, ഹോളിവുഡ്‌ താരങ്ങളുടെ ഇഷ്‌ട ക്ഷേത്രവുമായ മാലിബു ഹിന്ദു ക്ഷേത്രം ഗംഭീര പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 31 മുതല്‍ ജനുവരി 2 വരെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ശനിയാഴ്‌ച വര്‍ണ്ണോജ്വലവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആരംഭിക്കും.

ശ്രീ ലക്ഷ്‌മി നരസിംഹപൂജ, ശ്രീ മഹാസുദര്‍ശന ഹോമം, ശ്രീഹനുമാന്‍ ഹോമം, മഹാ മംഗള ആരതി എന്നീ പൂജാ കര്‍മ്മങ്ങളാണ്‌ മുഖ്യം. ശനിയാഴ്‌ച പത്തുമണിക്കാണ്‌ വെങ്കിടേശ്വര അഭിഷേകം. ശ്രീവെങ്കിടേശ്വര ക്ഷേത്രവും ശിവ ക്ഷേത്രവും ഉള്‍പ്പെടുന്ന മാലിബു ക്ഷേത്രം മലയാളികള്‍ക്കിടയിലും പ്രസിദ്ധമാണ്‌.

ഹോളിവുഡ്‌ നടീനടന്മാരുടെ വാസകേന്ദ്രമാണ്‌ മാലിബു. ബ്രിട്‌നി സ്‌പിയേഴ്‌സ്‌, മൈക്കിള്‍ ജാക്‌സണ്‍, ടോം ക്രൂസ്‌ തുടങ്ങിയ പ്രശസ്‌തര്‍ മുമ്പ്‌ സന്ദര്‍ശകരായ എത്തിയിട്ടുള്ള ഈ ക്ഷേത്രം ആയിരക്കണക്കിന്‌ ഭക്തന്മാരെ സ്വീകരിക്കുവാന്‍ തയാറായിക്കഴിഞ്ഞുവെന്ന്‌ പ്രസിഡന്റ്‌ നഡദൂര്‍ വരധന്‍ അറിയിച്ചു.

ഫേസ്‌ബുക്ക്‌ പേജില്‍കൂടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നൂറുപേര്‍ക്ക്‌ പ്രത്യേകം പൂജിച്ച ലഡ്ഡു പ്രസാദം നല്‍കുമെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു. ഭക്തര്‍ക്ക്‌ അന്നദാനവും ഉണ്ടായിരിക്കും.

പുതുവത്സരദിനമായ ഞായറാഴ്‌ച രാവിലെ ആറുമണിക്ക്‌ നടതുറക്കും. തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടുകൂടി ചടങ്ങുകള്‍ സമാപിക്കും.

ഭക്തര്‍ക്ക്‌ അന്നദാനവും പൂജയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന്‌ സംഘാടകര്‍ അറഫിയിച്ചു. അടുത്തകാലത്ത്‌ പുനരുദ്ധരിച്ച ക്ഷേത്രം ഏഴു മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 818 880 5552, സംഭാവനകള്‍ തപാല്‍ വഴിയും അയയ്‌ക്കാം. 1600 Las Virgeinis Canyon Rd, Calabasas, California-91302.
മാലിബു ക്ഷേത്രത്തില്‍ പുതുവത്സര പൂജയും ശ്രീ ഹനുമാന്‍ പൂജയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക