Image

കേരളം മൗനം പാലിച്ചതെന്തുകൊണ്ട ? - ഗ്രോ വാസു

ബഷീര്‍ അഹമ്മദ് Published on 04 April, 2015
കേരളം മൗനം പാലിച്ചതെന്തുകൊണ്ട ? - ഗ്രോ വാസു
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തുഷാര്‍ നിര്‍മ്മല്‍ സാരഥി, ജെയ്‌സണ്‍.സി.ഈപ്പന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ കേരളം മൗനം പാലിക്കുകയായിരുന്നു. 
ഭരണകൂടവും പോലീസും ചേര്‍ന്ന് എത്രതന്നെ അടിച്ചമര്‍ത്തപ്പെട്ടാലും സത്യത്തിന്റെ ശബ്ദം എവിടെയും, എന്നും ഉയര്‍ന്നു നില്‍ക്കുമെന്ന് ഗ്രോവാസു പറഞ്ഞു.
അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എവിടെയും അടിച്ചമര്‍ത്തപ്പെടുകയാണ് ഇതിനെതിരെ പോരാട്ടങ്ങള്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. ലോകം കണ്ട മഹാനായ ദാര്‍ശനികനായ മാവോസെത്തുങ്ങിന്റ ആശയങ്ങള്‍ കാക്കിക്കുപ്പായക്കാര്‍ക്കും, ഭരണകൂടത്തിനും തിരിച്ചറിയാനാവില്ലെന്നും വാസു പറഞ്ഞു. ഈ ആശയം തിരിച്ചറിയുന്ന പുതുതലമുറ ഇവിടെ രൂപപ്പെട്ട പുതുതലമുറ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
തുഷാറിനും ജെയ്‌സണും കോഴിക്കോട് ലൈബ്രറി പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രോവാസു. എം.വി.കരുണാകരന്‍, ജന്നി സുല്‍ഫത്ത്, സി.പി.റഷീദ്, സദാനന്ദന്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു. തുഷാറും, ജെയ്‌സണും മറുപടി പ്രസംഗം നടത്തി.

ഫോട്ടോ, റിപ്പോര്‍ട്ട് ബഷീര്‍ അഹമ്മദ്

കേരളം മൗനം പാലിച്ചതെന്തുകൊണ്ട ? - ഗ്രോ വാസു
ഗ്രോവാസു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
കേരളം മൗനം പാലിച്ചതെന്തുകൊണ്ട ? - ഗ്രോ വാസു
തുഷാറിനെയും, ജെയ്‌സണെയും ചുവന്ന നാടയണിയിച്ച് ഗ്രോവാസു വേദിയിലേക്ക് ആനയിക്കുന്നു
കേരളം മൗനം പാലിച്ചതെന്തുകൊണ്ട ? - ഗ്രോ വാസു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക