Image

പൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 30 December, 2011
പൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തി


പൊന്റഫ്രാക്ട് : യോര്‍ക്ക് ക്ഷയറിലെ പൊന്റഫ്രാക്ട് കേന്ദ്രീകരിച്ചു തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി വീടവീടാന്തരം സന്ദര്‍ശിച്ചു സെന്റ് തോമസ് കാത്തലിക് ഫോറം നടത്തിയ ക്രിസ്തമസ് കരോളിനു ശേഷം  ക്രിസ്തുമ
സ് ആഘോഷവും ആത്മീയമായി കൊണ്ടാടി.

ആവേശോജ്ജ്വലമായ ആഘോഷം ക്രിസ്തുമസ് സന്ദേശത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ പ്രഘോഷണമായി മാറി. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ ജോസഫ് സ്വാഗതവും സിന്ധു ജോയ് നന്ദിയും പ്രകശിപ്പിച്ചു. സജി നാരകത്തറ ക്രിസ്തുമസ് നവവല്‍ത്സര സന്ദേശം നല്‍കി. സ്റ്റാന്‍ലി , ജോസ് കെ. രാജ്, സാജന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മികവുറ്റ പുല്‍ക്കൂടിനും അലങ്കൃത ട്രീക്കും കലാപരിപാടികളിലും കരോളിലും പങ്കെടുത്തവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പൊന്‍ഫ്രാകട് കാത്തലിക് ഫോറം യൂണിറ്റ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം കരോള്‍ ഗനാലാപനം, പ്രാര്‍ത്ഥന, ക്രിസ്തുമസ് സന്ദേശം, ക്വിസ്സ് മത്സരം, മികവുറ്റ കലാപരിപാടികള്‍ തുടങ്ങി ആകര്‍ഷകങ്ങളായ ഇനങ്ങള്‍ ആത്മീയമായും മാനസികമായും ഉണര്‍വ്വ് ഏകുന്ന ഒന്നായി.

ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നര്‍ ഏറെ ആസ്വാദ്യവുമായി.
പൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തിപൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തിപൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തിപൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തിപൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തിപൊന്റഫ്രാക്ടില്‍ കാത്തലിക് ഫോറം ക്രിസ്തുമസ് ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക