Image

പാടം മുതല്‍ പാത്രം വരെ സുരക്ഷിത ഭക്ഷണം

ഫോട്ടോ/റിപ്പോര്‍ട്ട്‌: ബഷീര്‍ അഹ്‌മദ്‌ Published on 07 April, 2015
പാടം മുതല്‍ പാത്രം വരെ സുരക്ഷിത ഭക്ഷണം
സുരക്ഷിത ഭക്ഷണം പാടം മുതല്‍ പാത്രം വരെ എന്ന സന്ദേശവുമായി ലോക ആരോഗ്യദിനം വിവിധ പരിപാടികളോടെ കൊണ്ടാടി.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോര്‍പറേഷന്‍ ഓഫീസ്‌ പരിസരത്ത്‌ പൊതുജനപങ്കാളിത്തത്തോടെ ബലൂണ്‍ പറത്തിയായിരുന്നു ലോക ആരോഗ്യദിനത്തിനു തുടക്കംകുറിച്ചത്‌.

കോഴിക്കോട്‌ ബീച്ച്‌ ആശുപത്രി പരിസരത്ത്‌ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജൈവ പച്ചക്കറിയിലൂടെ ആരോഗ്യം നിലനിര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ്‌ ബോധവത്‌കരണ പരിപാടികള്‍ നടത്തിയത്‌. ഫാസ്റ്റ്‌ ഫുഡിന്റെ ഉപയോഗം മൂലം പുതുതലമുറയ്‌ക്ക്‌ വന്നുചേരുന്ന രോഗങ്ങളെക്കുറിച്ച്‌ പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കി.

ബീച്ച്‌ ആശുപത്രി പരിസരത്ത്‌ നടന്ന പരിപാടി സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. സുധീര്‍ ഉദ്‌ഘാടനം ചെയ്‌തു. ബീച്ച്‌ ആശുപത്രി ട്രെയിനിംഗ്‌ സെന്റര്‍ പ്രിന്‍സിപ്പല്‍ എന്‍ രാജേന്ദ്രന്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ `മറുന്ന ജീവിതശൈലി'കളെക്കുറിച്ച്‌ ക്ലാസ്‌ എടുത്തു.

ഭക്ഷ്യസുരക്ഷയെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കുകയാണ്‌ പ്രദര്‍ശനത്തിന്റെ ലക്ഷ്യം. മാലാപറമ്പ്‌ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കോഴ്‌സ്‌ വിദ്യാര്‍ത്ഥികളാണ്‌ പ്രദര്‍ശനം നിയന്ത്രിക്കുന്നത്‌.
പാടം മുതല്‍ പാത്രം വരെ സുരക്ഷിത ഭക്ഷണംപാടം മുതല്‍ പാത്രം വരെ സുരക്ഷിത ഭക്ഷണംപാടം മുതല്‍ പാത്രം വരെ സുരക്ഷിത ഭക്ഷണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക