Image

ഫാ. മാത്യു അറയ്‌ക്കപറമ്പില്‍ ജൂബിലി നിറവില്‍

ജയ്‌സണ്‍ കിഴക്കയില്‍ Published on 30 December, 2011
ഫാ. മാത്യു അറയ്‌ക്കപറമ്പില്‍ ജൂബിലി നിറവില്‍
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സമുഹത്തിന്റെ ചാപ്ലെയിന്‍ ഫാ. മാത്യു അറയ്‌ക്കപറമ്പില്‍ പൗരോഹിത്യ രജത ജൂബിലി നിറവില്‍. 2012 ജനുവരി മൂന്നിന്‌ ഇടയവഴിയില്‍ ഇരുപത്തിയഞ്ച്‌ വത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്‌ ഫാ. മാത്യു.

അയര്‍ലന്‍ഡിലെ പ്രവാസികളുടെ ആല്‍മിയ ഗുരുവായി ഡബ്ലിനിലെ എല്ലാ വേദികളിലും നിറസാന്നിധ്യമായി ഉള്ളപ്പോഴും ജൂബിലിയുടെ അമിതാഹ്ലാദം അദ്ദേഹത്തിനില്ല. ദൈവം തന്ന ദാനങ്ങള്‍ക്ക്‌ കണക്കുകളില്ല, നന്ദിയുടെ മാത്രം അവസരമാണിതെന്ന്‌ അദ്ദേഹം പറയുന്നു.

ഡബ്ലിനില്‍ സീറോ മലബാര്‍ സമുഹത്തെ വിശ്വാസ രംഗത്ത്‌ ഒരു മാതൃകയായി ഇന്നാട്ടുകാര്‍ പോലും കണ്‌ടുതുടങ്ങിയിട്ടുണ്‌ട്‌. അടിയുറച്ച വിശ്വാസ തീവ്രതയും പാരമ്പര്യത്തിലൂന്നിയ ഭക്താനുഷ്ടാനങ്ങളും കാത്തു സൂക്ഷിക്കുവാന്‍ പ്രവാസികള്‍ക്ക്‌ സഹായം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ അദ്ദേഹം.

കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന വള്ളക്കടവ്‌ സ്വദേശിയായ ഫാ. മാത്യു നരിയംപാറ മന്നം സ്‌മാരക ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി കുറിച്ചി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം വടവാതൂര്‍ സെമിനാരിയില്‍ വൈദിക പരിശിലനം പൂര്‍ത്തിയാക്കി പട്ടം സ്വീകരിച്ചു. തുടര്‍ന്ന്‌ എരുമേലി, പൊന്‍കുന്നം, ആനിക്കാട്‌ എന്നിവിടങ്ങളില്‍ സഹ വികാരിയയും, പെരിയാര്‍ വള്ളക്കടവ്‌, തേര്‍ഡ്‌ ക്യാമ്പ്‌, രാമക്കല്‍മേട്‌ , മീന്‍കുഴി, സീതത്തോട്‌, ചെമ്മണ്ണു ,കല്‍തൊട്ടി, നസ്രാണിപുരം എന്നീ പള്ളികളില്‍ വികാരിയായും സേവനം അനുഷ്ടിച്ചതിനു ശേഷമാണ്‌ അയര്‍ലന്‍ഡിലേക്ക്‌ നിയമിക്കപെട്ടത്‌.
ഫാ. മാത്യു അറയ്‌ക്കപറമ്പില്‍ ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക