Image

അന്‍ജുവിന്റെ മരണം: ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ റിപ്പോര്‍ട്ട്‌ തേടി

Published on 30 December, 2011
അന്‍ജുവിന്റെ മരണം: ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ റിപ്പോര്‍ട്ട്‌ തേടി
ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്‌റ്ററില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ വിദ്യാര്‍ഥി അന്‍ജു ബിഡ്‌വെ (23) വെടിയേറ്റു മരിച്ച സംഭവത്തില്‍ ബ്രിട്ടനിലെ പാര്‍ലമെന്റ്‌ റിപ്പോര്‍ട്ട്‌ തേടി. ലേബര്‍ പാര്‍ട്ടി എംപിയും ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ ഹോം അഫയേഴ്‌സ്‌ ചെയര്‍മാനുമായ കെയ്‌ത്ത്‌ വാസാണ്‌ ഇക്കാര്യം അറിയിച്ചത്‌.

മാഞ്ചസ്‌റ്ററില്‍ പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്ററി പാനലാണ്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. മരണത്തിന്‌ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുണൈറ്റഡ്‌ കിംഗ്‌ഡം നടപടിയെടുക്കുമെന്നും കെയ്‌ത്ത്‌വാസ്‌ പറഞ്ഞു.

വെടിവയ്‌പുമായി ബന്ധപ്പെട്ട്‌ വെള്ളക്കാരനായ ഒരു യുവാവിനെയും മറ്റൊരാളെയും പോലിസ്‌ അറസ്റ്റു ചെയ്‌തിരുന്നു.

വംശീയ വിദ്വേഷമാകാം ആക്രമണത്തിനു പിന്നിലെന്നാണ്‌ പോലിസ്‌ സംശയം. ഇതുസംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്‌ട്‌. മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡില്‍ കുറ്റവാളികള്‍ ഏറെയുള്ള പ്രദേശത്താണ്‌ അന്‍ജു വെടിയേറ്റു മരിച്ചത്‌.
അന്‍ജുവിന്റെ മരണം: ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ റിപ്പോര്‍ട്ട്‌ തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക