Image

ഫുജൈറയില്‍ ഇന്ത്യന്‍ കപ്പലില്‍ സ്‌ഫോടനം; 22 ജീവനക്കാര്‍ക്ക്‌ പരിക്ക്‌

Published on 30 December, 2011
ഫുജൈറയില്‍ ഇന്ത്യന്‍ കപ്പലില്‍ സ്‌ഫോടനം; 22 ജീവനക്കാര്‍ക്ക്‌ പരിക്ക്‌
ദുബൈ: ഫുജൈറ തുറമുഖത്ത്‌ നങ്കൂരമിട്ട്‌ അറ്റകുറ്റപണി നടത്തുകയായിരുന്ന ഇന്ത്യന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ നാല്‌ പേരുടെ പരിക്ക്‌ ഗുരുതരമാണെന്നാണ്‌ വിവരം.

നാല്‌ പേരെ കാണാതായതായും സൂചനയുണ്ട്‌. ഇന്ത്യന്‍ ഓയില്‍ ടാങ്കറായ പ്രേം ദിവ്യയില്‍ ഇന്നലെ വൈകീട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ സ്‌ഫോടനുമുണ്ടായത്‌. ഏതാനും ദിവസമായി ഫുജൈറക്കും ഫോര്‍ഫുക്കാനുമിടയിലെ കടലില്‍ നങ്കൂരമിട്ട്‌ അറ്റകുറ്റപണി നടത്തുന്നതിനിടെയാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. ഏതാനും ജീവനക്കാര്‍ കപ്പലിന്‍െറ പമ്പിങ്‌ മുറിയില്‍ അകപ്പെടുകയായിരുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന്‌ കപ്പലിന്‍െറ ഒരു ഭാഗത്ത്‌ അഗ്‌നി ബാധയുമുണ്ടായി. വിവരമറിഞ്ഞ്‌ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക