Image

'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 December, 2011
'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി സിറ്റിയിലെ അക്കാഡമി പാര്‍ക്കില്‍ തമ്പടിച്ചിരുന്ന 'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ക്കെതിരെ ആല്‍ബനി മേയര്‍കടുത്ത തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് പ്രകടനക്കാര്‍ ആല്‍ബനിയിലെ ഫെഡറല്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു.

സിറ്റി ഹാളിനു മുന്‍പിലുള്ള അക്കാഡമി പാര്‍ക്കില്‍ടെന്റുകള്‍ സ്ഥാപിച്ച് ഒക്ടോബര്‍ മുതല്‍ പ്രകടനം നടത്തിയവരെ അറസ്റ്റു ചെയ്യാന്‍ വിസമ്മതിച്ച മേയര്‍ ജെറി ജെന്നിഗ്‌സ് ഡിസംബര്‍ 21 വരെ പാര്‍ക്കില്‍ തുടരാന്‍ അവര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഡിസംബര്‍ 21ന് സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ സര്‍വ്വീസ് വന്‍ പോലീസ് സന്നാഹത്തോടെ പാര്‍ക്കിലെത്തി ബലപ്രയോഗത്തിലൂടെ എല്ലാ ടെന്റുകളും അഴിച്ചു മാറ്റുകയും സിറ്റിയുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.

ഈ പ്രവൃത്തിയില്‍ ക്ഷുഭിതരായ പ്രകടനക്കാര്‍ സിറ്റിക്കെതിരെയും മേയര്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.രംഗം ശാന്തമാക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചില പ്രകടനക്കാരെ അറസ്റ്റു ചെയ്ത് വിട്ടയക്കുകയും ചെയ്തു. പാര്‍ക്കില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട പ്രവര്‍ത്തകര്‍ ഒരു ടെന്റ് പൊക്കിയെടുത്ത് നഗരത്തിലൂടെ പ്രകടനം നടത്തി.

പ്രകടനക്കാര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടും അതു നിരസിച്ച് പ്രകടനക്കാരോട് അനുഭാവം പ്രകടിപ്പിച്ച മേയറുടെ ഈ നടപടി പ്രകോപനപരമാണെന്ന് പ്രകടനക്കാര്‍ അഭിപ്രായപ്പെട്ടു.വാഗ്ദാന ലംഘനം മാത്രമല്ല മൗലികാവകാശ ധ്വംസനം കൂടിയാണ് മേയര്‍ ചെയ്തതെന്ന് പ്രകടക്കാരുടെ നിയമോപദേശകന്‍ മാര്‍ക്ക് മിഷ്‌ലര്‍ ആരോപിച്ചു.പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകപ്രയോഗം മാത്രമല്ല, ബലപ്രയോഗം നടത്തിയതിലൂടെ പലര്‍ക്കും പരിക്കുപറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബലമായി പ്രകടനക്കാരെ പാര്‍ക്കില്‍ നിന്ന് ഒഴിപ്പിച്ചയുടനെ സിറ്റി പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പാര്‍ക്ക് ഉഴുതു മറിക്കുകയും പുതിയ പുല്‍തട്ടുകള്‍ പാകുകയും ചെയ്തു. പ്രകടനക്കാരാകട്ടേ ബുധനാഴ്ച സിറ്റി ഹാളില്‍ പ്രകടനവുമായെത്തി തങ്ങളുടെ തീരുമാനം മേയറെ അറിയിച്ചു.
'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്'ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാര്‍ കോടതിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക