Image

വിഷുമനസ്സ്‌ !!! (കവിത:സോയ, ഫിലഡല്‍ഫിയ)

Published on 14 April, 2015
വിഷുമനസ്സ്‌ !!! (കവിത:സോയ, ഫിലഡല്‍ഫിയ)
മുറ്റത്തെ മരങ്ങളില്‍
വിഷുപക്ഷി വന്നില്ലാ
മണ്‍ജപട്ടുടുത്തൊരാ
കൊന്നപ്പൂ വിരിഞ്ഞില്ലാ
`കണി കാണും നേരം`
മൂളിപ്പാട്ടായില്ലാ
ചിരിതൂകും കണ്ണന്റെ
മുഖമൊന്നു കണ്ടില്ലാ
കണിയായ്‌ നേദിക്കാന്‍
കണിവെള്ളരി കിട്ടീല്ലാ
കൈനീട്ടം നല്‍കുവാന്‍
ചില്ലറ കരുതീല്ലാ
തിരക്കിന്റെ തുഴയുമായ്‌
ദിവസത്തോണികള്‍
തുഴഞ്ഞീടുമ്പോള്‍
വിഷുവിങ്ങെത്തിയെ
ന്നാരോ ചൊല്ലുന്നു
വിഷു ആയോ
മറുചോദ്യം ഞാനും..
വിഷുപക്ഷി പാടാത്‌ത,
കണിക്കൊന്ന പൂക്കാത്ത,
കൈനീട്ടം കിട്ടാത്ത
വിഷുപ്പുലരിയും
ഞാനും
ഏഴുകടലുകള്‍ താണ്ടുന്നു
വിഷുക്കണി കാണുവാന്‍!!

സോയ, ഫിലഡല്‍ഫിയ
വിഷുമനസ്സ്‌ !!! (കവിത:സോയ, ഫിലഡല്‍ഫിയ)
Join WhatsApp News
വിദ്യാധരൻ 2015-04-16 08:55:23
സത്യങ്ങൾ പറയാൻ മടിയാണ് കവികൾക്ക് 
അസത്യത്തിലിന്നു ചുഴലുന്നു ലോകം 
സത്യങ്ങൾ ചിലെതെല്ലാം കാണുന്നീക്കവിതയിൽ 
വേറിട്ട്‌ നില്ക്കുന്നതിനാൽ  പൊളി കവിതകളിൽനിന്നും 
കണി കാണാനില്ല കണികൊന്നയെങ്കിലും ചില-
കവിതയിൽ കണികൊന്ന പൂത്തുലഞ്ഞു നില്ക്കുന്നു 
കോരന് കുമ്പിളിൽ കഞ്ഞിയെന്നപോലെ 
പട്ടിണിക്കർക്കെവിടെ ഓണം, സംക്രാന്തി, വിഷു?
ജീവിത അറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ ജനം 
അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നേരത്ത് 
നേരാണ് കവിയിത്രി ചൊന്നതു നിങ്ങൾ 
ആരോർക്കുന്നു വിഷുവിന്റെ കാര്യങ്ങൾ?
 നാടിന്റെ രക്തം കുടിച്ചു ചീർക്കുന്ന 
തേരട്ടപോലത്തെ രാഷ്ട്രീയ കീടങ്ങൾ,
പട്ടിണിക്കാരന്റെ ചട്ടിയിൽ നിന്നും 
ചില്ലിക്കാശു തട്ടിയെടുക്കുന്ന പുരോഹിത വർഗ്ഗവും ,
അവരുടെ പാദത്തെ നക്കി തുടക്കുന്ന 
ചെത്തില പട്ടിപോലത്തെ മർത്ത്യരും 
അവരുടെ 'വായ്‌ശബ്ദം ' ആയുള്ള മാധ്യമോം 
ഇന്നാട്ടിലു ണ്ടെന്നു പറയുന്നു 
കണികൊന്നയും വിഷുവും കണികളും .
സത്യം വിളിച്ചു പറയണം ചത്താലും 
സത്യം മരിച്ചാലും നിലനിൽക്കുമെന്നോർക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക