Image

പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമാകും

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2011
പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമാകും
ന്യൂയോര്‍ക്ക്: ജനുവരി ഏഴുമുതല്‍ പത്തുവരെ ജയ്പൂരില്‍ വെച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ ഈവര്‍ഷം ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഫോമയുടെ നേതൃത്വനിരയിലുള്ള ഇരുപതില്‍പ്പരം സംഘടനാ നേതാക്കള്‍ ഈവര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് ഫോമാ പ്രസിഡന്റ് ജോണ്‍ ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, ട്രഷറര്‍ ഷാജി (ഫെയ്‌സല്‍) എഡ്വേര്‍ഡ്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ ജോണ്‍ സി. വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാജു വര്‍ഗീസ്, സെക്രട്ടറി ഈശോ സാം ഉമ്മന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാര്‍, നാഷണല്‍ കമ്മിറ്റിയംഗം വില്ലി ജോണ്‍ ജേക്കബ്, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എം.ജി. മാത്യു, ഫോമാ നേതാക്കളായ കളത്തില്‍ വര്‍ഗീസ്, വര്‍ഗീസ് മാത്യു (അച്ചന്‍കുഞ്ഞ്), തോമസ് ടി. ഉമ്മന്‍ തുടങ്ങി ഒട്ടനവധി പേര്‍ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതാണ്.

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച്, ഒ.സി.ഐ കാര്‍ഡ്, റീ-എന്‍ട്രി പെര്‍മിറ്റ്, ഡബിള്‍ ടാക്‌സേഷന്‍, ഓഫ്‌ഷോര്‍ ടാക്‌സേഷന്‍ തുടങ്ങിയുള്ള വിഷയങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജോണ്‍ ഊരാളില്‍ അറിയിച്ചു.

ഒരു മലയാളി ദേശീയ സംഘടനയെ പ്രതിനിധീകരിച്ച് ഇത്രയും അധികം ഡെലിഗേറ്റ്‌സ് പങ്കെടുക്കുന്നത് ഇതാദ്യമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുവരുന്ന ഡെലിഗേറ്റ്‌സുമായി ആശയവിനിമയം നടത്തുന്നതിനും, പൊതു പ്രശ്‌നങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള വേദിയായി ഇതിനെ കാണുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ് അഭിപ്രായപ്പെട്ടു.
പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഫോമയുടെ സാന്നിധ്യം ശ്രദ്ധേയമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക