Image

ബ്രിസ്റ്റോള്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ ചര്‍ച്ചില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

Published on 31 December, 2011
ബ്രിസ്റ്റോള്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ ചര്‍ച്ചില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
ബ്രിസ്റ്റോള്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24ന്‌ (ശനി) ക്രിസ്‌മസ്‌ ആഘോഷിച്ചു. ഉച്ചകഴിഞ്ഞ്‌ 3.30ന്‌ ഫാ. സജി ഏബ്രഹാം കൊച്ചേത്തിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ ശുശ്രൂഷകള്‍ക്ക്‌ ആരംഭംകുറിച്ചു. ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്‌മരിക്കുവാനും പ്രത്യേക ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ ആത്മീയ സായൂജ്യമണിയുവാനുമായി നിരവധി വിശ്വാസികള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നു.

കുര്‍ബാനയ്‌ക്കുശേഷം നടന്ന കരോള്‍ പരിപാടികളോടനുബന്ധിച്ച്‌ ഫാ. സജി ഏബ്രഹാം ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ ക്രിസ്‌മസ്‌ കേക്ക്‌ മുറിച്ച്‌ ഉണ്ണിയേശുവിന്റെ ജനനത്തെ ഇടവക അംഗങ്ങള്‍ അനുസ്‌മരിച്ചു. ജ്വലിക്കുന്ന ദീപനാളങ്ങള്‍ കൈയിലേന്തി സദസിന്റെ പിന്നില്‍നിന്നും നടന്ന്‌ എത്തിയ കുട്ടികള്‍ അന്ധകാരപൂരിതമായ ലോകത്തിലേയ്‌ക്ക്‌ ദിവ്യപ്രകാശമായി കടന്നുവന്ന ക്രിസ്‌തുദേവനെ ഓര്‍മപ്പെടുത്തി.

വനിതാ സമാജ അംഗങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍, സമ്മാനങ്ങളുമായി വന്ന ക്രിസ്‌മസ്‌ അപ്പൂപ്പനും മറക്കാനാവാത്ത ഒരു ക്രിസ്‌മസ്‌ അനുഭൂതി ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്നു. മാത്യു ഇടിക്കുള നടത്തിയ അശ്വമേദം, ഇന്റലക്‌ച്വല്‍ സാന്റാ തുടങ്ങിയ പരിപാടികള്‍ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. ക്രിസ്‌മസ്‌ ബംബര്‍ സമ്മാനം നറുക്കെടുപ്പില്ലാതെ എല്ലാ ഇടവക അംഗങ്ങളെയും പങ്കെടുപ്പിച്ച്‌ Passing the Parcel എന്ന ഗെയിമിലൂടെ സമ്മാനിച്ചു. ക്രിസ്‌മസ്‌ ഡിന്നറോടെ ആഘോഷപരിപാടി സമാപിച്ചു.
ബ്രിസ്റ്റോള്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ ചര്‍ച്ചില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക