രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി.
തളി ജൂബിലി ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കത്ത, കുമിത്തോ, ഫ്രീസ്റ്റൈല്‍ സ്പാരിങ്ങ്, ടീം കത്ത തുടങ്ങിയ ഇനങ്ങളില്‍ മുന്നൂറോളം പേരാണ് മത്സരിക്കുന്നത്.
കെന്‍-ബു കായ് ഷിറ്റോറിയു ഇന്ത്യന്‍ സ്കൂള്‍ ചീഫ് ഇന്‍സ്പെക്ടര്‍ വിജയന്. കേരള സ്റ്റേറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ എ.പി.മുകുന്ദന്, കെ.വി.മനോഹരന് എന്നിവര്‍ ചേര്‍ന്നാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍.