Image

കണക്ടിക്കട്ടില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് പ്രഥമ കോണ്‍ഗ്രിഗേഷന്‍

ബെന്നി പരിമണം Published on 20 April, 2015
കണക്ടിക്കട്ടില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് പ്രഥമ കോണ്‍ഗ്രിഗേഷന്‍
കണക്ടിക്കട്ട്: മാര്‍ത്തോമ്മ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന് കണക്ടിക്കട്ടില്‍ പുതിയ കോണ്‍ഗ്രിഗേഷന് ആരംഭം കുറിയ്ക്കുന്നു. ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌കോപ്പായുടെ മുഖ്യമ കാര്‍മ്മികത്വത്തില്‍ മെയ് 3 ഞായറാഴ്ച നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി കണക്ടിക്കട്ടിലെ മാര്‍ത്തോമ്മാ സഭാ വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ സാക്ഷാത്ക്കരിക്കപ്പെടും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തിനും സെന്റ് പോള്‍സ് എപ്പിസ്‌ക്കോപ്പല്‍ ദേവാലയം(145 mainst, Southington, CT-06489) വേദിയാകും. സമീപ എക്യൂമിനിക്കല്‍ ഇടവകകളിലെ വൈദീകരും, സഭാ വിശ്വാസികളും പങ്കെടുക്കുന്ന ആത്മീയ അനുഗ്രഹ ആരാധനയില്‍ ആദ്യ കുര്‍ബാനയ്ക്കായി തയ്യാറെടുക്കുന്ന കുഞ്ഞുങ്ങള്‍ അഭി. തിരുമേനിയില്‍ നിന്നും കുര്‍ബാന കൈക്കൊള്ളും. ഏകദേശം 30 ല്‍ പരം മാര്‍ത്തോമ്മാ കുടുംബങ്ങള്‍ അംഗങ്ങളായുള്ള കണക്ടിക്കട്ട് കോണ്‍ഗ്രിഗേഥഷന്‍ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നില്‍ വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയും അഭി. തിയൊഡൊഷ്യസ് തിരുമേനിയുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഇടയായിതീര്‍ന്ന മുഖാന്തിരങ്ങളാണ്. കോണ്‍ഗ്രിഗേഷന് നേതൃത്വം നല്‍കാന്‍ റവ.സാം.ടി.പണിക്കര്‍(പ്രസിഡന്റ്), ജോര്‍ജ്ജ് ഫിലിപ്പ്(വൈ.പ്രസിഡന്റ്), എബി ജോര്‍ജ്ജ്(സെക്രട്ടറി), ട്രസ്റ്റിമാരായ പ്രദീപ് ജോണ്‍, ബിജു.ജി.മാത്യൂ എന്നിവര്‍ ചുമതലക്കാരായി പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ എല്ലാ സഭാ വിശ്വാസികളെയും കണക്ടിക്കട്ട് കോണ്‍ഗ്രിഗേഷന്‍ ഉത്ഘാടനപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.സാം.ടി.പണിക്കര്‍(651)-235 3780
പ്രദീപ് ജോണ്‍-(860) - 9133191

വാര്‍ത്ത അയച്ചത് :ബെന്നി പരിമണം

കണക്ടിക്കട്ടില്‍ മാര്‍ത്തോമ്മാ സഭയ്ക്ക് പ്രഥമ കോണ്‍ഗ്രിഗേഷന്‍
Join WhatsApp News
Perumpoykayil Philip 2015-04-20 14:08:42
It is glad to know that a new Mar Thoma congregation is forming in Connecticut. May the good Lord bless you and strengthen you all. 
With best wishers and prayers,
Perumpoykayil Philip,
Philadelphia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക