Image

ഫൊക്കാനയുടെ പുതുവത്സരാശംസകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 January, 2012
ഫൊക്കാനയുടെ പുതുവത്സരാശംസകള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും നാഷണല്‍ കമ്മിറ്റിയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ പുതുവത്സരാശംസകള്‍ നേര്‍ന്നു.

പ്രത്യാശയോടെ ഭാവിയിലേക്ക്‌ നോക്കാനും കുടുംബ ബന്ധങ്ങളും സുഹൃദ്‌ ബന്ധങ്ങളും ദൃഢതരമാക്കാനും ദൈവം നമുക്കു തരുന്ന സമയം നമ്മുടെ സ്വന്തമാണെന്നും, വിവേകത്തോടെ അതുപയോഗിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നുമുള്ള തിരിച്ചറിവ്‌ ഈ പുതുവത്സരത്തില്‍ നമുക്ക്‌ ഉണ്ടാകുമാറാകട്ടേ എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ ഒരു സംയുക്ത സന്ദേശത്തില്‍ അറിയിച്ചു.

പുതിയ വര്‍ഷത്തിലേക്ക്‌ നാം കാലെടുത്തു കുത്തുമ്പോള്‍ കടന്നുപോയ വര്‍ഷത്തിലേക്ക്‌ പിന്തിരിഞ്ഞു നോക്കുവാന്‍ മറക്കരുത്‌. ഒരുപക്ഷേ ഒട്ടേറെ ഓര്‍മ്മിക്കുവാനും ഓമനിക്കുവാനും പറ്റിയ കാര്യങ്ങള്‍ പോയ വര്‍ഷം നാം ചെയ്‌തിട്ടുണ്ടാകുകയില്ല. എങ്കിലും എല്ലാം നമുക്കു നഷ്ടമായിട്ടില്ല എന്നതിന്റെ സൂചനയാണ്‌ പുതിയൊരു വര്‍ഷത്തിലേക്ക്‌ കാലെടുത്തു കുത്തുവാന്‍ നമുക്കു ഭാഗ്യം ലഭിച്ചു എന്ന വസ്‌തുത.
അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം 2012 വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്‌. ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ ഹൂസ്റ്റണ്‍ നഗരം തയ്യാറെടുക്കുകയാണ്‌. പുതുവത്സരത്തില്‍ ഒട്ടേറെ പുതുമകളോടെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
ഫൊക്കാനയുടെ പുതുവത്സരാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക