Image

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെയ് 9ന് നഴ്‌സുമാരെ ആദരിക്കുന്നു

പി. പി. ചെറിയാന്‍ Published on 21 April, 2015
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെയ് 9ന് നഴ്‌സുമാരെ ആദരിക്കുന്നു
ഗാര്‍ലന്റ് : ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പ്രത്യേകം ആദരിക്കുന്നു.

മെയ് 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് ഏഡുക്കേഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സെമിനാറും, ചര്‍ച്ചകളും, വിനോദ പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ നഴ്‌സുമാര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും, അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും അവസരമൊരുക്കുന്ന ഈ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് കൊടുവത്ത്(സെക്രട്ടറി)-972 569 7165

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെയ് 9ന് നഴ്‌സുമാരെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക