Image

സരിഗമയും പണ്ഡിറ്റും

ബെന്നി തോമസ്‌, യോങ്കേഴ്‌സ്‌ Published on 01 January, 2012
സരിഗമയും പണ്ഡിറ്റും
കഴിഞ്ഞ ആഴ്‌ച കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനല്‍ ആയ ഏഷ്യാനെറ്റ്‌ സരിഗമ യിലൂടെ വീണ്ടും സന്തോഷ്‌ പണ്‌ഡിറ്റിനെ പ്രേക്ഷകരുടെ മുമ്പിലേക്ക്‌ കൊണ്ടുവന്നു സന്തോഷിനെ വീണ്ടും പരസ്യമായി അവഹേളിക്കുവാന്‍ ആണോ അതോ കൈപിടിച്ചു ഉയര്‍ത്തുവാന്‍ ആണോ എന്ന്‌ വ്യക്തമല്ലായിരുന്നു എങ്കിലും ഒന്ന്‌ വ്യക്തം സന്തോഷ്‌ അവിടെയും പിടിച്ചു കയറി.
ആ പരിപാടി കണ്ടു ചിലര്‍ ചോദിച്ചു :

`എന്തിനാണ്‌ വീണ്ടും വീണ്ടും ഇയാളെ ഇങ്ങനെ പൊക്കി കൊണ്ട്‌ നടക്കുന്നത്‌?
എന്ത്‌ കാര്യമാണ്‌ ഒരു ശരാശരി പ്രേക്ഷകന്‌ ഇയാളില്‍ നിന്നും അറിയുവാന്‍ ഉള്ളത്‌ ?'
ഒരു ശരാശരി പ്രേക്ഷകന്‍ ഇദ്ദേഹത്തെ കണ്ടാല്‍ ചാനല്‍ മാറ്റാതെ ഇദ്ദേഹത്തിന്റെ വിടുവായിത്തം കേട്ട്‌ സന്തോഷിക്കും എന്ന്‌ ചാനലിനു ഉള്ള വിശ്വാസം ഒന്ന്‌ കൊണ്ട്‌ മാത്രം ആണ്‌ ഇദ്ദേഹത്തെ വീണ്ടും വീണ്ടും പ്രേക്ഷകന്റെ മുമ്പിലേക്ക്‌ കൊണ്ട്‌ വന്നത്‌.

ടെലിവിഷന്‍ റേറ്റിംഗ്‌ പൊയന്റില്‍ മുമ്പില്‍ നില്‍ക്കുന്ന കുങ്കുമപൂവും, അകാശദൂതും, ഹരിച്ചന്ദനവും ഒക്കെ ശരാശരി പ്രേക്ഷകന്‌ എന്ത്‌ അറിവാണ്‌ നല്‍കുന്നത്‌? സ്വന്തമായി ഒരു ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ ഉള്ളപ്പോള്‍ മറ്റൊരു ഭാര്യയെ എങ്ങിനെ സംഘടിപ്പിക്കാം എന്നോ?. കാമുകിയില്‍ കുഞ്ഞു ഉള്ളപ്പോള്‍ തുടരെ തുടരെ വിവാഹം കഴിക്കുന്നതോ? രണ്ടു ഭാര്യമാരുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നപ്പോള്‍ അവരുടെ ഇടയില്‍ പെട്ട്‌ പൊട്ടന്‍ കളിച്ചു ജീവിക്കുന്നതോ? ആല്ലങ്കില്‍ അവിടെ എന്ത്‌ സംഭവിച്ചു എന്നറിയുവാനുള്ള ആകാംഷയോടെ സ്വന്തം കുടുംബം വരെ മറന്നു മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി ദിവസങ്ങള്‍ തള്ളി നീക്കുന്നതോ?... ഇവിടെ ഒന്നും ഭയങ്കരമായ അറിവുകള്‍ ഒന്നും സാധാരണ പ്രേക്ഷകന്‌ കിട്ടുന്നില്ല.

എന്തായാലും കുനിഞ്ഞിരുന്നു കുണുങ്ങി കുണുങ്ങി നിഷ്‌കളങ്കമായി സന്തോഷ്‌ പണ്ഡിറ്റ്‌ ചിരിക്കുന്നത്‌ എന്തിനു വെറുക്കണം ?

`ഒട്ടേറെ ആരാധികമാരും, കാമുകിമാരും ഉണ്ടല്ലോ, അവരില്‍ ആരെ എങ്കിലും വിവാഹം കഴിക്കരുതോ' എന്ന എം ജീ ശ്രീകുമാറിന്റെ ചോദ്യത്തിനു `എല്ലാവര്‌ക്കും വേണ്ടത്‌ പണവും പ്രശക്തിയും ആണ്‌, എന്റെ പോരായ്‌മകളെ മനസ്സിലാക്കി എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുവാന്‍ ഒരു പെണ്‍കുട്ടി തയ്യാറായാല്‍ അവളെ ഞാന്‍ വിവാഹം കഴിക്കും' എന്ന്‌ പറഞ്ഞ സന്തോഷിന്റെ മറുപടിയില്‍ ഞാന്‍ തൃപ്‌തനാണ്‌.

സന്തോഷ്‌ പണ്ഡിറ്റ്‌ ഇനിയും സിനിമയും ആയി വരണം എന്നാണു ഞാന്‍ പറയുന്നത്‌. കാരണം ഒരാള്‍ എന്തെങ്കിലും നന്നായി ചെയ്‌താല്‍ ഒരു നല്ല വാക്ക്‌ പോലും ആരും പറയില്ല. അതിനു സമയം ഇല്ലാത്തതോ അല്ലെങ്ങില്‍ അതുകൊണ്ട്‌ നന്നായി പോയാലോ എന്ന ആണ്‌ അതിനു പിന്നില്‍. എന്നാല്‍ ഈ അവഗണന നിലപാട്‌ എന്ത്‌ കൊണ്ട്‌ മോശം കാര്യങ്ങള്‍ കാണുമ്പോള്‍ മലയാളി കാണിക്കുന്നില്ല ? താങ്കളുടെ സാംസ്‌കാരികതക്ക്‌ യോജിക്കുന്നില്ലാത്ത ഒരു കാര്യം ആണ്‌ എങ്കില്‍, നല്ലെത്‌ ഒരെണ്ണം തിരഞ്ഞെടുത്തു അതിനെ പ്രോസഹിപ്പിച്ചു മോശം കാര്യങ്ങളെ അവണിക്കുവാന്‍ ശ്രദ്ധ കൊടുക്കാമായിരുന്നില്ലേ ?എന്നാല്‍ അത്‌ ചെയ്യാതെ `ഒരുത്തനെ പരമാവധി താഴ്‌ത്തി കെട്ടി പുശ്ചിച്ചു സ്വയം വലുതാകാം' എന്ന മനശാസ്‌ത്ര തത്വത്തിന്റെ പ്രയോജനത്തല്‍ സന്തോഷ്‌ പണ്‌ഡിറ്റിനെ ഒറ്റപെടുത്തി ആക്രമിച്ചു.

അത്‌ വെറും സാദാ ആക്രമണം ആയിരുന്നോ ? ഇത്‌ സ്വയം സദാചാര പോലീസ്‌ ചമഞ്ഞു അങ്ങേരെ പച്ചക്ക്‌ തോലിയുരിയുക അല്ലായിരുന്നോ ? മലമൂത്ര വിസര്‍ജനതിനു പോലും പറ്റാത്ത വിധത്തില്‍ ആ ശരീരത്തില്‍ മുഴുവന്‍ ആണി അടിച്ചു കയറ്റി. എന്നിട്ടും കളി തീര്‍ന്നില്ല, യു ടുബിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത ആ ശവം വലിച്ചു കീറി അതില്‍ കാര്‍ക്കിച്ചു തുപ്പി. അത്രയും ക്രൂരത ചെയ്‌ത മലയാളി യു ടുബിന്റെ സ്വകാര്യതകളില്‍ നിന്നും സ്വന്തം സ്വീകരണ മുറികളില്‍ കുടുംബത്തോടൊപ്പം ഇരുന്നു പ്രമുഖ ചാനലിലൂടെ ശ്വാസം വിടാതെ വിഴുങ്ങേണ്ടി വന്നു എങ്കില്‍ അത്‌ അവന്റെ അഹങ്കാരത്തിന്‌ ദൈവം നല്‍കിയ ശിക്ഷ . പണ്ട്‌ ദൈവം പിന്നെ പിന്നെ , ഇപ്പോള്‍ ദൈവം കൂടെ കൂടെ എന്ന ഒരു ചൊല്ലുണ്ട്‌.
വെറുത്തു വെറുത്തു പിന്നീട്‌ സ്‌നേഹം, ഭയം കൂടി കൂടി അവസാനം ആരാധന എന്നാണു കമാന്‍ഡോ കളാല്‍ കൊല്ലപ്പെട്ട വിമാനറാഞ്ചികളെ നോക്കി കരഞ്ഞ കണ്ടഹാറിലെ ബന്ദികളുടെ മനശാസ്‌ത്രം വിശകലനം ചെയ്‌തവര്‍ പറഞ്ഞത്‌. എന്തായാലും സന്തോഷിനെ ഏറ്റവും കൂടുതല്‍ തെറി വിളിച്ചവര്‍ ആണ്‌ സന്തോഷി യു ടുബില്‍ ഏറ്റവും സഹായിച്ചത്‌. അവര്‍ തന്നെ ആണ്‌ അദ്ദേഹത്തിന്റെ സമ്പത്ത്‌ എന്ന്‌ പലരും മനസ്സിലാകിയില്ല ഷക്കീല സിനിമകള്‍ കാണുവാന്‍ തലയില്‍ മുണ്ടിട്ടു പോയവര്‍ കൃഷ്‌ണനും രാധയും കാണുവാന്‍ വേണ്ടി മണിക്കൂറുകളോളം ലൈന്‍ നില്‍ക്കുവാന്‍ ഒരു മടിയും കാണിച്ചില്ല . അവര്‍ ക്യാമറക്ക്‌ മുമ്പില്‍ നിന്ന്‌ അഭിപ്രായം പറയുവാന്‍ ഒരു മടിയും കാണിച്ചില്ല . കലാമൂല്ല്യം ഇല്ലാത്ത ഒരു സിനിമ ഇറങ്ങിയാല്‍ തകര്‍ന്നു പോകുന്നതാണോ കേരളത്തിലെ കലാസംസ്‌കാരം. കുടുംബ സമേതം പരസ്യങ്ങള്‍ പോലും കാണുവാന്‍ കൊള്ളില്ലാത്ത സിനിമകള്‍ ഇറങ്ങിയിട്ടും സന്തോഷ്‌ പണ്ഡിറ്റ്‌ കേട്ട വിമര്‍ശനം ഒരു സിനിമ പ്രവര്‍ത്തകനും കേട്ടിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

എന്തായാലും പുരാണത്തില്‍ അര്‍ജുനന്റെ ശരങ്ങളെ പുഷ്‌പങ്ങള്‍ ആക്കി മാറ്റിയ കട്ടള രൂപം പൂണ്ട ശിവ ഭഗവാനെ പോലെ തെറിവിളികള്‍ കേട്ട്‌ കൊണ്ട്‌ നിഷ്‌കളങ്കമായി ചിരിച്ചു, അതിലൂടെ രക്ഷപെടാം എന്ന ഉറച്ച ആത്മവിശ്വാസവും ഉള്ള ഈ കലി അവതാരത്തിന്‌, മലയാള സിനിമയിലെ ഈ ആധുനീക സൂപ്പര്‍ സ്റ്റാറിനു എല്ലാ വിധ ഭാവുകങ്ങളും.
സരിഗമയും പണ്ഡിറ്റും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക