Image

ജസ്റ്റിസ് ഫോര്‍ ആള്‍' പുതിയ നേതൃത്വനിരയുമായി മുന്നോട്ട്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 21 April, 2015
ജസ്റ്റിസ് ഫോര്‍ ആള്‍' പുതിയ നേതൃത്വനിരയുമായി മുന്നോട്ട്
കുറെ നാളുകള്‍ക്ക് മുമ്പ് അമേരിക്കന്‍ മലയാളികളുടെ മനസ്സിലുദിച്ച നല്ലൊരു ആശയം ഇന്നൊരു പ്രസ്ഥാനമായി യാഥാര്‍ത്ഥ്യവര്‍ക്കരിക്കപ്പെട്ട ചരിത്രമാണ് 'ജസ്റ്റിസ് ഫോര്‍' ആള്‍ എന്ന മനുഷ്യാവകാശസംരക്ഷണ സംഘടനക്ക് പറയാനുള്ളത്. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനായി മുന്നിട്ടിറങ്ങുന്ന ഒരു പറ്റം മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. പ്രവര്‍ത്തനം ആരംഭിച്ചിട്ട് കുറെ നാളുകള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും അമേരിക്കന്‍ മലയാളി സമൂഹത്തിലും അമേരിക്കന്‍ മുഖ്യധാരയിലും ഈ പ്രസ്ഥാനം ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞു.

കഴിഞ്ഞയാഴ്ച ഈ പ്രസ്ഥാനത്തിന് ഒരു പുതിയ നേതൃത്വനിര ഉടലെടുത്തു. ഒരു ടെലികോണ്‍ഫറന്‍സിലൂടെ ഇവരുടെ പേരുകള്‍ ജെ.എഫ്.എ ഇലക്ഷന്‍ കമ്മീഷണര്‍ വര്‍ഗീസ് മാത്യൂ പ്രഖ്യാപിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഈ പുതിയ ഭാരവാഹികളുടെ സമ്മതം വാങ്ങിയിട്ടാണ് ഈ ലിസ്റ്റ് അദ്ദേഹം പ്രഖ്യാപിച്ചത്.  ഇവരില്‍ മിക്കവരെയും  നമുക്കറിയാമെങ്കിലും എല്ലാവരെയും ഒരിക്കല്‍കൂടി പരിചയപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍), വര്‍ഗീസ് മാത്യൂ (പ്രസിഡന്റ് ), ചെറിയാന്‍ ജേക്കബ് (ജനറല്‍ സെക്രട്ടറി), അനില്‍ പുത്തന്‍ചിറ (ട്രഷറര്‍), ജേക്കബ് കല്ലുപുര (ലീഗല്‍ അഡൈ്വസര്‍), എം.കെ.മാത്യൂസ് (വൈസ് ചെയര്‍മാന്‍), രാജ് സദാനന്ദ് (വൈസ് പ്രസിഡന്റ്/വെബ് സൈറ്റ് ആന്റ് മീഡിയ), സോബിന്‍ ചാക്കോ (ജോയിന്റ് ട്രഷറര്‍), ആനി ജോണ്‍ (പിആര്‍ഒ/മീഡിയ).

സൗമ്യ ജേക്കബ് (കമ്മിറ്റിയംഗം), ഷിജോ പൗലോസ് (കമ്മിറ്റിയോഗം/മീഡിയ), ലിജോ ജോണ്‍(കമ്മിറ്റിയംഗം/വെബ്‌സൈറ്റ്), വിനീത നായര്‍ (കമ്മിറ്റിയംഗം/മീഡിയ), അജിത് നായര്‍ (കമ്മിറ്റിയംഗം), ജോസ് പിന്റോ സ്റ്റീഫന്‍(കമ്മിറ്റിയംഗം/മീഡിയ), മാര്‍ഷല്‍ വര്‍ഗീസ് (കമ്മിറ്റിയംഗം), റ്റോം അബ്രഹാം(കമ്മിറ്റിയംഗം).

എ.സി. ജോര്‍ജ് (അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍), ഇട്ടന്‍ പി ജോര്‍ജ് (അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍), പ്രേമ ആന്റണി, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍,ഗോപിനാഥ കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍.

ഫാ.ജോ കാരിക്കുന്നേല്‍(അഡൈ്വസവറി ഡയറക്ടര്‍/നോണ്‍ അഡ്മിനിസ്‌ട്രേറ്റീവ്), മൊയ്തീന്‍ പുത്തന്‍ചിറ(അഡൈ്വസറി ഡയറക്ടര്‍/നോണ്‍ അഡ്മിനിസ്‌ട്രേറ്റീവ്), ജോയിച്ചന്‍ പുതുക്കുളം (അഡൈ്വസറി ഡയറക്ടര്‍/നോണ്‍ അഡ്മിന്‌സ്‌ട്രേറ്റീവ്), യു.എ.നസീര്‍ (അഡൈ്വസറി ഡയറക്ടര്‍/നോണ്‍ അഡ്മിന്‌സ്‌ട്രേറ്റീവ്),അലക്‌സ് കോശി വിളനിലം (അഡൈ്വസറി ഡയറക്ടര്‍/നോണ്‍ അഡ്മിന്‌സ്‌ട്രേറ്റീവ്).

ഇവരോടൊപ്പം ജോര്‍ജ് ജോസഫ്, വിനു.റ്റി.സക്കറിയ എന്നിവര്‍ ജെ.എഫ്. എയുടെ ആഡിറ്റര്‍മാരായി സേവനമനുഷ്ഠിക്കും.

ഇവരെല്ലാവരും തന്നെ വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ്. എന്നാല്‍ അതായിരുന്നില്ല, ഈ സ്ഥാനങ്ങളിലേക്ക് അവരെ പരിഗണിക്കാനുണ്ടായിരുന്ന കാരണം. നീതിക്കുവേണ്ടിയുള്ള, ദാഹനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാനുള്ള സന്നദ്ധത, അനീതിക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യം, ഇതൊക്കെയാണ് ഇവരെ ഈ ചുമതലകള്‍ ഏറ്റെടുക്കാന്‍ യോഗ്യരാക്കിയത്.

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ജെ.എഫ്.എ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഒരുപക്ഷേ. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാന്‍ കഴിഞ്ഞില്ലെങ്കിലും അങ്ങനെ ഉയരുന്ന ശബ്ദങ്ങളുടെ പ്രതിഫലനങ്ങളായെങ്കിലും ആയിത്തീരാന്‍ നാം ശ്രമിക്കുമ്പോള്‍ ലോകം ശാന്തിയും സമാധാനവും കൈവരിക്കും. ജെ.എഫ്എയില്‍ അംഗമായി മാറി ഈ ലക്ഷ്യത്തിനുവേണ്ടി പോരാടാന്‍ തയ്യാറുള്ളവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അംഗമാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കിയും ഞങ്ങളെ സഹായിക്കാവുന്നതാണ്.

ജസ്റ്റിസ് ഫോര്‍ ആള്‍' പുതിയ നേതൃത്വനിരയുമായി മുന്നോട്ട്
Join WhatsApp News
Justice 2015-04-21 07:11:30
Fight for justice.No matter women or men
If they did wrong should get punish 
But innocent people should not go to jail
My congrats to J F A
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക