Image

കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു

ജെയ്‌സണ്‍ അലക്‌സ്‌ Published on 21 April, 2015
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
ന്യൂജേഴ്‌സി: കേരള എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്റെ 2015-ലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ , റോഷേല്‍ പാര്‍ക്ക്‌ റമഡാ ഹോട്ടലില്‍ നടന്ന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സെമിനാര്‍, എക്‌സ്‌പേര്‍ട്ട്‌ ടോക്‌, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ ടെക്‌നിക്കല്‍ സെഷന്‌ മുന്‍തൂക്കം കൊടുത്ത പരിപാടിയില്‍ ഏവര്‍ക്കും ആസ്വദിക്കും വിധം ഗാനങ്ങളും നൃത്തങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ബിഗ്‌ ഡേറ്റയെക്കുറിച്ച്‌ സിറിയസ്‌ റേഡിയോ വൈസ്‌ പ്രസിഡന്റ്‌ അജിത്‌ ചിറയില്‍ സംസാരിച്ചു. കമ്പനികള്‍ എങ്ങനെ നമ്മളെ പഠിക്കുന്നുവെന്നും, അതുവഴി എങ്ങനെ അവരുടെ സാധനങ്ങള്‍ വിറ്റഴിക്കുന്നുവെന്നും അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു. നമ്മുടെ ജീവിതരീതിയും സ്വഭാവവും എല്ലാം തന്നെ അവര്‍ ശേഖരിച്ചു വച്ചിരിക്കുന്നു. നമുക്കു നമ്മളെ അറിയുന്നതില്‍ കൂടുതല്‍ ചില കമ്പനികള്‍ക്ക്‌ നമ്മളെ അറിയാമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡേറ്റാ എന്‍ജിനീയറിംഗിലും, സ്റ്റാറ്റിറ്റിക്‌സിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജോലി സാധ്യതകള്‍ കൂടാനിരിക്കുന്നതയേള്ളുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

വെറൈസണ്‍ വൈസ്‌ പ്രസിഡന്റ്‌ വിജു മേനോന്‍ നമുക്ക്‌ എങ്ങനെ ഒരു ലീഡറാകാമെന്ന്‌ തന്റെ ജീവിത അനുഭവങ്ങളിലൂടെ വിവരിച്ചു. മാനേജ്‌മെന്റില്‍ കൂടുതല്‍ പ്രാവീണ്യം നേടുംവിധം കോഴ്‌സുകള്‍ ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. തുടക്കക്കാര്‍ക്ക്‌ മൊബിലിറ്റിയും തുറന്ന മനസ്ഥിതിയും ഇതിന്‌ അത്യാവശ്യമാണന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്‌ നടന്ന സ്വയം തൊഴില്‍ കണ്ടെത്തല്‍ പാനല്‍ ഡിസ്‌കഷനില്‍ ഡിലോയ്‌റ്റ്‌ പാര്‍ട്ട്‌ണര്‍ ജോജി മാത്യു മോഡറേറ്ററായിരുന്നു. പെന്‍സില്‍വേനിയയിലെ ഹൈഡ്രജന്‍ ഫ്യൂവല്‍ കമ്പനി സി.ഇ.ഒ തോമസ്‌ ജോസഫ്‌, ഐ.ഡി.എസ്‌.ഐ ഇന്റര്‍നാഷണല്‍ കമ്പനി സി.ഇ.ഒ ഡാനിയേല്‍ മോഹന്‍, ഡിലോയ്‌റ്റിന്റെ യു.എസ്‌ ലീഡറും സുപ്രസിദ്ധ ജേര്‍ണലിസ്റ്റുമായ കൃഷ്‌ണ കിഷോര്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. എങ്ങനെ കമ്പനി തുടങ്ങാം, എങ്ങനെ ഉദ്യമം വിജയിപ്പിക്കാം തുടങ്ങി ഇവര്‍ തങ്ങളുടെ അനുഭവങ്ങളും വിജയപരാജയങ്ങളും വിവരിച്ചപ്പോള്‍ അത്‌ സദസിനു പുതിയ ഊര്‍ജവും ഉത്തേജനവും നല്‍കി.

2008-ല്‍ രൂപംകൊണ്ട കീന്‍ ശൈശവ കാലമില്ലാതെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലും വ്യാപിപ്പിച്ചു. ഇന്ന്‌ 42 എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ട സകല സഹായങ്ങളും ചെയ്‌തുകൊണ്ട്‌ കീന്‍ മെമ്പേഴ്‌സ്‌ തങ്ങളുടേതായ വിധത്തില്‍ നാടിനെ സംരക്ഷിക്കുന്നതില്‍ വ്യാപൃതരാണ്‌. മുന്‍ പ്രസിഡന്റ്‌ ബെന്നി കുര്യനാണ്‌ നേതൃത്വം കൊടുക്കുന്നത്‌.

2015-ലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ നടന്ന മീറ്റിംഗില്‍ കൗണ്ടി എക്‌സിക്യൂട്ടീവിന്റെ സമ്മതപത്രം ഫീഹോള്‍ഡര്‍ ടോം സുള്ളിവന്‍ പ്രസിഡന്റിനു കൈമാറി. ബര്‍ഗന്‍ കൗണ്ടിയില്‍ ഇന്ത്യന്‍ എന്‍ജനീയര്‍മാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ മുന്‍കൈയെടുക്കുമെന്നു ഫീഹോള്‍ഡര്‍ ടോം സുള്ളിവന്‍ പറഞ്ഞു. കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള പ്രത്യേക അതിഥിയായിരുന്നു. തദവസരത്തില്‍ കീനിന്റെ പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രസിഡന്റ്‌ ജയ്‌സണ്‍ അലക്‌സ്‌ സംസാരിച്ചു. കേരളത്തിലെ എന്‍ജിനീയറിംഗ്‌ കോളജുകളില്‍ ടീച്ചേഴ്‌സിനു അവാര്‍ഡ്‌ കൊടുക്കുവാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ മോശമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവും, വാട്ടര്‍ പൊല്യൂഷനും, ഭക്ഷണത്തിലെ വിഷാംശങ്ങളും കാന്‍സര്‍ നിരക്കുകള്‍ കൂട്ടുന്നു. ഇതിനെതിരെ പൊരുതുവാന്‍ കേരളത്തിലേക്ക്‌ സഹായമെത്തിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായും ജെയ്‌സണ്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ചെയര്‍മാന്‍ ഫിലിപ്പോസ്‌ ഫിലിപ്പ്‌, മാര്‍ട്ടിന്‍ വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാജു കുര്യാക്കോസ്‌ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി മനോജ്‌ ജോണ്‍ കൃതജ്ഞതയും പറഞ്ഞു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എല്‍ദോ പോള്‍ മീറ്റിംഗ്‌ നിയന്ത്രിച്ചു. ട്രഷറര്‍ ലിസി ഫിലിപ്പ്‌ രജിസ്‌ട്രേഷന്റെ ചുമതല നിര്‍വഹിച്ചു. സബ്രീന അലക്‌സും, കെവിന്‍ സ്‌റ്റീഫനും എം.സിമാരായിരുന്നു.

പ്രശസ്‌ത ഗായകന്‍ തഹ്‌സീന്‍, മനോജ്‌ അലക്‌സ്‌, കെവിന്‍ സ്റ്റീഫന്‍, റോസ്‌ വര്‍ഗീസ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാലിനി നായര്‍ അവതരിപ്പിച്ച നൃത്തത്തെ തുടര്‍ന്ന്‌ നടന്ന സദ്യയ്‌ക്കുശേഷം ഈ ശ്രേഷ്‌ഠ പരിപാടിയുടെ തിരശീല വീണു. ഏവര്‍ക്കും മാതൃകയാകുംവിധം കീന്‍ ഒരിക്കല്‍ക്കൂടി ജനഹൃദയങ്ങള്‍ക്കു ശക്തിയേകുന്നു.
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
കീന്‍ പുതിയ മേഖലകളിലേക്ക്‌ പ്രവര്‍ത്തനം ശക്തമാക്കുന്നു
Join WhatsApp News
Aniyankunju 2015-04-22 14:02:36
Thomas Joseph, a 1978 graduate from REC Calicut, who bought manufacturing firms in New Jersey and Pennsylvania, and relocated them to Ernakulam, and runs them in a profitable and efficient manner, deserves special recognition and praise. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക