Image

നോര്‍ത്ത്‌ അമേരിക്കന്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
നോര്‍ത്ത്‌ അമേരിക്കന്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌
ഡാളസ്‌: 2012 ജൂലൈ 26 മുതല്‍ 29 വരെ മസ്‌കീറ്റ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടക്കുന്ന എ.ജി.ഐ.എഫ്‌.എന്‍.എ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഡാളസില്‍ നടത്തപ്പെട്ടു. ഡിസംബര്‍ 11-ന്‌ റിച്ചാര്‍ഡ്‌സണിലുള്ള സിയോണ്‍ ഗോസ്‌പല്‍ അസംബ്ലി ചര്‍ച്ചില്‍ വെച്ച്‌ നാഷണല്‍ കണ്‍വീനര്‍ ഡോ. ജേക്കബ്‌ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ബ്ര. റജി ജോണ്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, പാര്‍ഷ്യല്‍ പെയ്‌മെന്റ്‌ തുടങ്ങിയവ ഇപ്രാവശ്യത്തെ പ്രത്യേകതകളാണ്‌.

തുടര്‍ന്ന്‌ സംസാരിച്ച ലോക്കല്‍ പ്രെയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്‌ എല്ലാ തിങ്കളാഴ്‌ചകളിലും 8-9 (സെന്‍ട്രല്‍ ടൈം) നടക്കുന്ന ടെലിഫോണ്‍ പ്രെയര്‍ ലൈനില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്‌തു. നാഷണല്‍ സെക്രട്ടറി ബ്ര. ബിജു ദാനിയേല്‍ ഇതുവരെയുള്ള കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. അനേകം ദൈവദാസന്മാരും, വിശ്വാസികളും പങ്കെടുത്ത പ്രസ്‌തുത യോഗത്തില്‍ ലോക്കല്‍ കണ്‍വീനര്‍ ബ്ര. തോമസ്‌ വര്‍ഗീസ്‌ കോണ്‍ഫറന്‍സിന്റെ പ്രാദേശികമായ ഒരുക്കങ്ങളെപ്പറ്റി പ്രതിപാദിച്ചു. ബ്ര. തോമസ്‌ മാലിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ ഡോ. ജേക്കബ്‌ ജോര്‍ജ്‌ സ്വീകരിച്ചുകൊണ്ട്‌ 2012 എ.ജി.ഐ.എഫ്‌.എന്‍.എ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തു.
നോര്‍ത്ത്‌ അമേരിക്കന്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക