Image

മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം

ബഷീര്‍ അഹമ്മദ് Published on 22 April, 2015
 മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം
കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി കെ.എം.മാണി രാജി വെക്കുക, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം കളക്ടറേറ്റുകള്‍ ഉപരോധിച്ചു.
കോഴിക്കോട് കളക്‌ടേറ്റില്‍ കാലത്ത് 6 മണിതൊട്ട് സമര വളണ്ടിയര്‍മാര്‍ പ്രവേശനകവാടം ഉപരോധിച്ചതിനാല്‍ ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. കടുത്ത വെയിലിനെ വക വെക്കാതെ ആയിരങ്ങളാണ് ഉപരോധത്തില്‍ അണിചേരുന്നത്. സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം ഇളമരം കരീം കോഴിക്കോട് നടന്ന ഉപരോധസമരം ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി.പ.ിഐ അസിസ്റ്റന്റ് സെക്രട്ടറി ടി.വി. ബാലന്‍, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടന്ന ഉപരോധം സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴ വാങ്ങിയ കെ.എം.മാണി രാജി വെക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോടിയേരി പറഞ്ഞു. നാല് ഗെയിറ്റിലും പ്രവര്‍ത്തകര്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും കണ്ടോണ്‍മെന്റ് ഗെയിറ്റ് വഴി മന്ത്രിമാരും മുഖ്യമന്ത്രിയും കനത്തപോലീസ് അകമ്പടിയോടെ അകത്ത് പ്രവേശിച്ചു. പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം നിയമസഭയ്ക്ക് മുന്‍പില്‍ കാലത്ത് തൊട്ടേ നിലയുറപ്പിച്ചിരുന്നു.

ശിവന്‍കുട്ടി എം.എല്‍.എ യുടെ നേതൃത്വത്തില്‍ കണ്ടോണ്‍മെന്റ് ഗെയിറ്റില്‍ കുത്തിയിരുന്ന അഞ്ച് പ്രവര്‍ത്തകരെയും എം.എല്‍.എയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ ദില്ലിയിലായിരുന്നു മന്ത്രി മാണി. കോട്ടയത്ത് നടന്ന കളക്ടറേറ്റ് ഉപരോധം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം മന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഉപരോധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക