Image

എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വാര്‍ഷികാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വാര്‍ഷികാഘോഷം
ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ ജനുവരി ഏഴാംതീയതി ശനിയാഴ്‌ച വൈകിട്ട്‌ നാലു മണി മുതല്‍ 26 N Tyson Ave, Floral Park, NY 11001 ലുള്ള ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

സെന്റ്‌ ബസേലിയോസ്‌ പള്ളിയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ ഗാനങ്ങള്‍, സമൂഹനൃത്തങ്ങള്‍, ആനുകാലിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള രസകരമായ സ്‌കിറ്റുകള്‍ എന്നിവകള്‍ക്കു പുറമെ പുരുഷന്മാരുടെ മാര്‍ഗ്ഗംകളി പരിപാടികള്‍ക്ക്‌ തിളക്കമേകും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്രിസ്‌മസ്‌-പുതുവത്സര ആശംസകള്‍ നല്‍കുന്നതിനായി `സര്‍പ്രൈസ്‌ സാന്റാ' എത്തിച്ചേരും. യോഗാനന്തരം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി. റവ.ഡോ. വര്‍ഗീസ്‌ പ്ലാംതോട്ടം (വികാരി) 914 793 9153, ഈപ്പന്‍ സാമുവേല്‍ (718 690 4750), ചെറിയാന്‍ ജോര്‍ജ്‌ (646 460 4562), ജോസ്‌ ജേക്കബ്‌ (917 291 0499), ഡോ. റെനി ഗുപ്‌ത (516 458 2614).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക