Image

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കരാറില്‍ ഡോ. ഷീന്‍സ്‌ ആകശാല ഒപ്പുവെച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കരാറില്‍ ഡോ. ഷീന്‍സ്‌ ആകശാല ഒപ്പുവെച്ചു
താമ്പാ: ഡിസംബര്‍ 28-ന്‌ വൈകിട്ട്‌ എട്ടുമണിക്ക്‌ ഒര്‍ലാന്റോയിലുള്ള റോസന്‍ ഷിന്‍ഗിള്‍ ക്രീക്കിന്റെ ഉന്നത അധികാരികളുമായി നടന്ന കോണ്‍ഫറന്‍സില്‍ വെച്ച്‌ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാല നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ സംഗമത്തിന്‌ തൊടുകുറിയായി കണ്‍വെന്‍ഷന്‍ കരാറില്‍ ഒപ്പുവെച്ചു.

പ്രസ്‌തുത കോണ്‍ഫറന്‍സിന്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കല്‍, ഹോസ്റ്റിംഗ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍, കെ.സി.സി.സി.എഫ്‌ ജനറല്‍ സെക്രട്ടറി ജെയിംസ്‌ പുളിക്കത്തൊട്ടിയില്‍, കെ.സി.സി.സി.എഫ്‌ ട്രഷറര്‍ അനില്‍ കാരിത്തുരുത്തേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പതിനഞ്ചോളം കണ്‍വെന്‍ഷന്‍ സബ്‌ കമ്മിറ്റി ചെയര്‍മാന്‍മാരും, കോ ചെയര്‍മാന്‍മാരും പങ്കെടുത്ത കോണ്‍ഫറന്‍സ്‌ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഒരു സംരംഭമായി മാറിയെന്ന്‌ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാല പ്രസ്‌താവിച്ചു. ഹോട്ടല്‍ സമുച്ചയത്തിലുള്ള വിശാലമായ ലേക്കില്‍ വെച്ച്‌ വള്ളംകളി മത്സരം നടത്താന്‍ ഹോട്ടല്‍ അധികാരികള്‍ അനുമതി നല്‍കിയത്‌ ഏവര്‍ക്കും സന്തോഷകരമായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മോനച്ചന്‍ (863 660 6927), ജെയിംസ്‌ പുളിക്കത്തൊട്ടില്‍ (813 598 4647). മോനച്ചന്‍ മഠത്തിലേട്ട്‌ അറിയിച്ചതാണിത്‌.
കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കരാറില്‍ ഡോ. ഷീന്‍സ്‌ ആകശാല ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക