Image

വാലി മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌: ബ്രൂസ്‌ ആന്റണി പ്രസിഡന്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
വാലി മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌: ബ്രൂസ്‌ ആന്റണി പ്രസിഡന്റ്‌
ലോസാഞ്ചലസ്‌: സാന്‍ഫെര്‍ണാന്‍ഡോ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാലി മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ (വാലി ക്ലബ്‌) ഡിസംബര്‍ 18-ന്‌ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ബ്രൂസ്‌ ആന്റണി (പ്രസിഡന്റ്‌), സാജു കൈതത്തറ (വൈസ്‌ പ്രസിഡന്റ്‌), ഷിജു അപ്പോഴിയില്‍ (സെക്രട്ടറി), അനീഷ്‌ അട്ടേല്‍ (ജോയിന്റ്‌ സെക്രട്ടറി), സ്റ്റീഫന്‍ വള്ളിപടവില്‍ (ട്രഷറര്‍), അനൂപ്‌ ജനാര്‍ദ്ദനന്‍ (ആര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍), റോണി മണലില്‍ (സ്‌പോര്‍ട്‌സ്‌), ജോസഫ്‌ ഔസോ (ചാരിറ്റി) എന്നിവരാണ്‌ ഭാരവാഹികള്‍.

സിമി രാജന്‍, ജോജി മണലേല്‍, ടോമി പൊട്ടുകുളം, തമ്പാന്‍ മഞ്ഞാംകുഴി, ജോസ്‌ വെട്ടുപാറപ്പുറത്ത്‌, ബിനീഷ്‌ മാനുക്‌ഗല്‍, രാജന്‍ മത്തായി എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍. ഫിലിപ്പ്‌ പാറയ്‌ക്കലിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രസിഡന്റ്‌ സാജു കൈതത്തറ തന്റെ അധ്യക്ഷ പ്രസംഗത്തില്‍, കഴിഞ്ഞ ഭരണസമിതിയുടെ ഭരണകാലത്ത്‌ നടത്തിയ നേട്ടങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. ആദ്യമായി യുവജനോത്സവം വിജയകരമായി നടത്തി, ചാത്‌വര്‍ത്ത്‌ പരേഡില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഒന്നാംസ്ഥാനം നേടിയ കാര്യങ്ങള്‍ സ്‌മരിച്ചു.

നിയുക്ത പ്രസിഡന്റ്‌ ബ്രൂസ്‌ ആന്റണി നടത്തിയ നന്ദി പ്രസംഗത്തില്‍ പുതിയ ഭരണ സമിതി, സമൂഹ നന്മയ്‌ക്ക്‌ ഉതകുന്ന നൂതന പരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്നും ആയതിലേക്ക്‌ ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

സെക്രട്ടറി സൈജു ജോസ്‌ 2011-ലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും മലയാളി സമൂഹത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും പുതിയ ഭരണസമിതിക്ക്‌ എല്ലാവിധ സഹായ സഹകരണങ്ങളും വിജയാശംസകളും നേര്‍ന്നു. സെക്രട്ടറി ഷിജു അപ്പോഴിയില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
വാലി മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌: ബ്രൂസ്‌ ആന്റണി പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക