Image

സ്വര്‍ണ്ണ പണയത്തിന്മേല്‍ (കൈരളി ന്യൂയോര്‍ക്ക്‌)

Published on 22 April, 2015
സ്വര്‍ണ്ണ പണയത്തിന്മേല്‍ (കൈരളി ന്യൂയോര്‍ക്ക്‌)
സ്വര്‍ണ്ണ പണയത്തിന്മേല്‍ പണം കടം കൊടുക്കപ്പെടും. കേരളത്തിലെന്നല്ല ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങളും കേട്ടു തഴമ്പിച്ച ഒരു ബിസ്‌നസ്‌ വാക്യമാണത്‌ . അതായത്‌ നമുക്ക്‌ പണത്തിനത്യാവശ്യം ഉണ്‌ടാകുമ്പോള്‍ സ്വര്‍ണ്ണം ഈടു നല്‍കി പണം വായ്‌പയെടുക്കുക.

കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ആവശ്യം തന്നെയാണ്‌ മറ്റൊരു വിധത്തില്‍ മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌.

ഇന്‍ഡ്യയിലെ അമ്പലങ്ങളില്‍ പ്രത്യേകിച്ച്‌ തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം, മൂകാംബിക ക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ നിലവറയിലുള്ള സ്വര്‍ണ്ണശേഖരം , മുഴുവന്‍ ബാങ്കുകളിലേക്ക്‌ മാറ്റി അതിന്റെ നിശ്ചിത പലിശ അമ്പലങ്ങള്‍ക്കും, പ്രിന്‍സിപ്പല്‍ ഗവണ്മേന്റും ഉപയോഗിച്ചുകൊണ്‌ട്‌ , രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ഉയര്‍ത്തുക. ഇതൊരു പുത്തന്‍ ആശയമല്ല, യുപിഎ ഗവണ്‍മെന്റും ഈ വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ പാര്‍ലമന്റില്‍ മജോറിറ്റി കുറവായതിനാല്‍ മാറ്റിവെച്ചു.

കേട്ട പാതി കേള്‍ക്കാത്ത പാതി തൊഗാഡിയമാരും രാഷ്‌ട്രീയക്കാരും പ്രതികരിക്കാന്‍ തുടങ്ങി. കുറുക്കന്റെ കണ്ണ്‌ കോഴിക്കൂട്ടില്‍ തന്നെ എന്നുപറയും പോലെ, വോട്ട്‌ബാങ്ക്‌ കേന്ദ്രീകരിച്ച്‌ ആദ്യം അമിട്ടു പൊട്ടിച്ചത്‌ മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്‌ടിയാണ്‌ . അദ്ദേഹംപറഞ്ഞു, ശ്രീ പത്മനാഭക്ഷേത്രത്തെ തൊടാന്‍ അനുവദിക്കില്ലെന്ന്‌.

 ഒരിക്കല്‍ ഒരു കഥ കേട്ടിട്ടുണ്‌ട്‌ - ഒരു കുരുകില്‍ ചൂണ്‌ടപനയില്‍ കൂടുവെച്ചു, ആന അതിലെ വന്നപ്പോള്‍ ചൂണ്‌ടപ്പന മുഴുവന്‍ വളച്ചൊടിച്ച്‌ അകത്താക്കി . ഇതു കണ്‌ട്‌ ദുഖം സഹിക്ക വയ്യാതെ ആണ്‍കുരുകില്‍ വന്ന്‌ പെണ്‍ കുരുകിലിനോട്‌ പറഞ്ഞ്‌, നമ്മുടെ കൂടും കുഞ്ഞിനെയുമെല്ലാം ആന വളച്ചൊടിച്ച്‌ ശാപ്പിട്ടു . പെണ്‍ കുരുകില്‍ ചോദിച്ചു ഈ വിവരം അറിയിക്കാന്‍ നീ എന്താ ഇത്ര വൈകിയത്‌ ? ഞാന്‍ അവിടെയുണ്‌ടായിരുന്നെങ്കില്‍്‌ ആനയുടെ എളി ചവുട്ടി തിരിച്ചേനെ. ഇതുപോലായിപോയി നമുടെ മുഖ്യമന്ത്രിയുടെ പ്രസ്‌താവന . മുല്ലപ്പെരിയാറു പൊട്ടിയാല്‍ മിനിമം അഞ്ചു ലക്ഷം ആളുകള്‍ മരിക്കും, ഈ പ്രതിസന്ധിക്ക്‌ ശാശ്വത പരിഹാരം കാണാന്‍ തന്റേടമില്ലാത്ത ഒരു സര്‍ക്കാരാണ്‌ ശ്രീ പത്മനാഭക്ഷേത്രത്തെ തൊടാന്‍ അനുവദിക്കില്ലെന്ന്‌ പറയുന്നത്‌ .

എന്തൊരു വിരോധാഭാസം!? ബൈബിളിലെ പാരബിളിലേയ്‌ക്ക്‌ ഒന്നു കണ്ണോടിക്കാം . യജമാനന്‍ യാത്ര പോയപ്പോള്‍ മൂന്നു ഭ്രുത്യന്മാരില്‍ ഒരാള്‍ക്ക്‌്‌ ഒരു പെനി കൊടുത്തു, മറ്റൊരുത്തന്‌ രണ്‌ട്‌ പെനികൊടുത്തു , മൂന്നാമന്‌ മൂന്നു പെനി കൊടുത്തു . ഒന്നാമന്‍ അവനു കിട്ടിയത്‌ കുഴിച്ചിട്ടു. രണ്ടാമന്‍ അതു നാലാക്കി. മൂന്നാമന്‍ അത്‌ ഇന്‍വെസ്റ്റ്‌ ചെയ്‌ത്‌ നൂറു മേനിയാക്കി. യജമാനന്‍ തിരിച്ചു വന്നപ്പോള്‍ ഭ്രുത്യരെ വിളിച്ചു. രണ്‌ടും മൂന്നും കിട്ടിയവര്‍ അതു വര്‍ദ്ധിപ്പിച്ചു .

ഒന്നാമന്‍ ഒന്നും ചെയ്‌തില്ല , കുഴിച്ചിട്ടു . അവനില്‍ നിന്ന്‌ ഉള്ളതുകൂടി എടുത്ത്‌ മറ്റുള്ളവര്‍ക്കു നല്‌കി . ഈ വാക്യം തന്നെ വേറെരു കോണ്ടസ്റ്റിലും വ്യാഖ്യാനിക്കാം . നമ്മളെ എല്ലാം സ്രുഷ്‌ടിച്ചു. കയ്യുംകാലുമെല്ലാം പിടിപ്പിച്ചു , അവസാനം മസ്‌തിഷ്‌കവും തന്നു . ഇനി നിന്റെ
മസ്‌തിഷ്‌കം ഉപയോഗിച്ച്‌ രക്ഷപെടുക. പകരം ജന്മനാ കിട്ടിയ വാസനകളും മസ്‌തിഷ്‌കവും നിലവറയില്‍ അടച്ചു പൂട്ടിയാലത്തെ സ്ഥിതി ?

ഉപനിഷത്തിലേക്കൊന്നു കണ്ണോടക്കാം -കസ്യാസിദ്ധ്വനം:- ധനം ആരുടേതാണ്‌? ഈസോവാസ്യോപനിഷത്‌ പറയുന്നു-ധനം ആരടേതുമല്ല , എന്നാല്‍ എല്ലാവരുടേതുമാണ്‌. അതായത്‌ ഈശ്വരന്‍ നല്‌കിയ നിധി - വേണ്‌ടാം വണ്ണം ഉപയോഗിച്ച്‌ കടന്നു പോകുക ഇതു തന്നെയാണ്‌ പ്രധാനമന്ത്രി മോദിയും ആവശ്യപ്പെടുന്നത്‌ .

ഈശ്വരന്‍ തന്നത്‌ നിലവറയില്‍ സൂക്ഷിക്കാനല്ല, മറിച്ച്‌ അതു നൂറുമേനിയാക്കി മനുഷ്യന്റെ ദുരിതമകറ്റാനാണ്‌. ഇന്‍ഡ്യയിലെ മതങ്ങള്‍ക്ക്‌ ഒരു ധ്രുവീകരണം ആവശ്യമാണ്‌. ക്രിസ്‌ത്യന്‍സിനെ നോക്കിയാല്‍ കൊട്ടാരം പോലുള്ള പള്ളികള്‍ പണിത്‌ ദൈവത്തിനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഹൈന്ദവരെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസത്തില്‍ ഊന്നിയ തീരുമാനങ്ങള്‍ക്ക്‌ മുന്‍ഗണനനല്‌കി  നേര്‍ച്ച കിട്ടിയ പണം ഡഡ്‌ മണിയായി, ഈശ്വരനെ പ്രീതിപ്പെടുത്താന്‍ സൂക്ഷിക്കുന്നു.

ഇതൊന്നും ദൈവം ആഗ്രഹിച്ചതോ ആവശ്യപ്പെട്ടതോ അല്ലെന്നുള്ളതാണു സത്യം . പാപം ചെയ്‌തവന്‍ ആത്മശാന്തി കിട്ടാന്‍ അവനു കിട്ടിയ സമ്പത്തിന്റെ ഒരു ഭാഗം അമ്പലത്തിന്‌ അല്ലെങ്കില്‍ അന്നത്തെ അമ്പലത്തിന്റെ ഉടമയായ രാജാവിനു നല്‍കി. രാജാവ്‌ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആ പണം ഉപയോഗിച്ച്‌ ജനങ്ങള്‍ക്കു നന്മ ചയ്യുന്നതിനു പകരം നിലവറകളില്‍ ശേഖരിച്ചു വെച്ചു. ഈനാംപീച്ചി നിധി കാക്കും പോലെ അതിനു മുകളിലിരുപ്പുറപ്പിച്ചു. അന്തക്കാലത്തെ വിശ്വാസമനുസരിച്ച്‌ അവര്‍ അങ്ങനെ ചെയ്‌തു ഈ നൂറ്റാണ്ടിലും ആ പഴയ ചിന്താഗതി തുടരണമോ?

മോദി സര്‍ക്കാരിന്റെ തീരുമാനം വളരെ വളരെ പ്രായോഗികമാണ്‌. രാജ്യത്തിന്റെ നിലനില്‌പ്‌ ശക്തമാകണമെങ്കില്‍ പണത്തിന്റെ ഉറവിടം കണ്‌ടെത്തിയെ മതിയാകൂ. പകരം ലോക ബാങ്കുകളെസമീപിച്ച്‌ , പലിശയും അതിന്റെ പലിശയും നല്‍കുന്നതില്‍ എത്ര ഭേദമാണ്‌ സ്വന്തം നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധിയെടുത്ത്‌ ഇലക്കും മുള്ളിനും കേടു കൂടാതെ ആവശ്യാനുസരണം ഉപയോഗിച്ച്‌ , പണം നല്‍കിയ അമ്പലങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ലഭിക്കേണ്ട പലിശയും നല്‌കി , ജനങ്ങളുടെ ജീവിതം ആയാസ രഹിതമാക്കുന്നതില്‍ തെറ്റെന്തിരിക്കുന്നു.

വെളിച്ചം ദുഖമാണുണ്ണീ-തമസ്സല്ലോ സുഖപ്രദം. ശരിയാ , ജനം ഒരിക്കലും പുരോഗതി പ്രാപിക്കരുത്‌ , എല്ലാവരും അന്ധവിശ്വാസത്തിന്റെ ആള്‍ദൈവങ്ങളായി ജീവിക്കണം.  സര്‍ക്കാര്‍പറയും വഴി വന്നില്ലെങ്കില്‍, അല്‌പം ബലപ്രയോഗം-തെറ്റില്ല! സ്വാതന്ത്ര്യ പ്രാപ്‌തിക്കു ശേഷം ഇന്‍ഡ്യയെ നയിച്ച എല്ലാ പ്രധാനമന്ത്രിമാരും  ധിഷ്‌ണശാലികളായിരുന്നു. വലിയ ഒരുജനസംഖ്യയെ പേറിക്കൊണ്‌ട്‌ ഇന്നും അന്താരാഷ്‌ട്ര തലത്തില്‍ വികസിത രാജ്യങ്ങളോട്‌ കിടപിടിക്കത്തക്കവിധമാം വളര്‍ന്നിരിക്കുന്നു. എന്നാല്‍ അയല്‍ക്കാരായ പാക്കിസ്ഥാനും ചൈനയും ഇന്‍ഡ്യയുടെ പൂരോഗതിക്കേതെല്ലാം വിധത്തില്‍ പ്രതിസന്ധി സൃഷ്‌ടിക്കാമോ അതെല്ലാം നിര്‍വിഘ്‌നം തുടരുന്നു.

ഈപ്രതിസന്ധികളെ തരണംചെയ്യാന്‍ അവശ്യം വേണ്‌ട പ്രതിരോധ സംവിധാനങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നു. കടം കുന്നു കൂടുന്നതില്‍ കുറ്റംപറയാന്‍ സാധിക്കുമോ? നിലവറയില്‍ ഇരിക്കുന്നത്‌ ആവശ്യപ്പെട്ടതില്‍ തെറ്റുണ്‌ടോ? ചിന്തിക്കുക ..

നന്ദി നമസ്‌കാരം ..
സ്വര്‍ണ്ണ പണയത്തിന്മേല്‍ (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
A.C.George 2015-04-22 23:07:09
I fully agree, Mr. Jose (Kairalee Bye Weekly Publisher & Chief Editor. Almost in many of your view points I am a cowalker with you. You are right.
andrew 2015-04-24 13:09:41
Beautiful presentation. Wealth is not to be hidden. It must be used for the welfare of all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക