Image

`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 22 April, 2015
`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) നേതൃത്വത്തില്‍ ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച മാപ്പ്‌ ബില്‍ഡിംഗ്‌സില്‍ വെച്ച്‌ നടത്തിയ ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണവും, കവിതഥ -2015- ഉം വന്‍വിജയമായി. ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം, പ്രഭാഷണം, കവിയരങ്ങ്‌, കഥയരങ്ങ്‌ എന്നീ നാലു സെഷനായി നടന്ന കവിതഥ, അനൂപ്‌ ജോസഫിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ചു. തുടര്‍ന്ന്‌ മാപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ ഡാനിയേല്‍ പി. തോമസ്‌ സാഹിത്യ പ്രതിഭകളേയും സാഹിത്യാസ്വാദകരേയും കവിതഥയിലേക്കു സ്വാഗതം ചെയ്‌തു.

മുഖ്യാതിഥിയായ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ശാസ്‌ത്രജ്ഞനും സാഹിത്യപ്രതിഭയുമായ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ഭദ്രദീപം കൊളുത്തി കവിതഥ 2015 ഉദ്‌ഘാടനം ചെയ്‌തു. മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയ നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍, മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയനിലുള്ള സാഹിത്യപ്രതിഭകളുടെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മാപ്പ്‌ കഴിഞ്ഞവര്‍ഷം നടത്തിയ കവിതഥയുടെ വിജയമാണ്‌ ഇക്കൊല്ലവും സാഹിത്യകൂട്ടായ്‌മ നടത്തുവാന്‍ പ്രചോദനമായതെന്നു ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ നടന്ന ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണത്തില്‍ സാഹിത്യപ്രതിഭകളായ മനോഹര്‍ തോമസ്‌, നീന പനയ്‌ക്കല്‍ എന്നിവര്‍ ചാക്കോ ശങ്കരത്തിലിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. മാപ്പ്‌ ജനറല്‍ സെക്രട്ടറി സിജു ജോണ്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായ പൊതുചടങ്ങിനു ചാക്കോ ശങ്കരത്തിലിന്റെ സഹോദരനും മാപ്പ്‌ കമ്മിറ്റി മെമ്പറുമായ യോഹന്നാന്‍ ശങ്കരത്തില്‍ നന്ദി പറഞ്ഞു.

രണ്ടാമത്തെ സെഷനില്‍ `മലയാളം എന്റെ മാതൃഭാഷ- നിങ്ങളുടേയും' എന്ന വിഷയത്തെക്കുറിച്ച്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ `ഭാഷയെ കണ്ടെത്തല്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനം സാഹിത്യപ്രതിഭ മനോഹര്‍ തോമസില്‍ നിന്നും മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയ ഏറ്റുവാങ്ങി നിര്‍വഹിച്ചു.

കവിതഥ കോര്‍ഡിനേറ്റര്‍ സോയ നായര്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായ മൂന്നാമത്തെ സെഷനില്‍ ജോണ്‍ ആറ്റുമാലില്‍, രാജു തോമസ്‌, അജിത്‌ എന്‍ നായര്‍, ഏബ്രഹാം മേട്ടില്‍, ജോര്‍ജ്‌ ഓലിക്കല്‍, സാബു ജേക്കബ്‌, മോന്‍സി കൊടുമണ്‍, സുനിത ഫ്‌ളവര്‍ഹില്‍, വേണുഗോപാലന്‍ കൊക്കാടന്‍, സോയ നായര്‍, ജോസഫ്‌ മാത്യു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യകാരനും പ്രാസംഗികനുമായ ഇ.വി. പൗലോസ്‌, ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു, കവയിത്രിയും ചെറുകഥാകൃത്തുമായ ഷീല മോന്‍സ്‌ മുരിക്കന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി കവിയരങ്ങില്‍ അവതരിപ്പിച്ച കവിതകളെപ്പറ്റി വിലയിരുത്തി സംസാരിച്ചു.

ശ്രീദേവി അനൂപിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച നാലാമത്തെ സെഷനില്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ റ്റോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ലൗ' എന്ന പുതിയ നോവലിന്റെ പ്രകാശനം നടന്നു. കഥാകൃത്ത്‌ ജയന്‍ കാമിച്ചേരിയില്‍ നിന്നും മാപ്പ്‌ പ്രസിഡന്റ്‌ സാബു സ്‌കറിയ പുസ്‌തകം ഏറ്റുവാങ്ങി. മാപ്പ്‌ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ മില്ലി ഫിലിപ്പ്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായ കഥയരങ്ങില്‍ നീന പനയ്‌ക്കല്‍, ബിജോ ജോസ്‌ ചെമ്മാന്ത്ര, വേണുഗോപാലന്‍ കൊക്കാടന്‍, ജയന്‍ കാമിച്ചേരില്‍, പി.റ്റി. പൗലോസ്‌, ഏബ്രഹാം മേട്ടില്‍, ജോര്‍ജ്‌ ഓലിക്കല്‍, മില്ലി ഫിലിപ്പ്‌, തോമസുകുട്ടി വലിയവീടന്‍ എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. കഥയരങ്ങിന്റെ മോഡറേറ്റേഴ്‌സായ സിഹിത്യകാരനും, ന്യൂയോര്‍ക്ക്‌ സര്‍ഗവേദി സാഹിത്യകൂട്ടായ്‌മ നേതൃസ്ഥാനീയനുമായ മനോഹര്‍ തോമസ്‌, ന്യൂയോര്‍ക്ക്‌ വിചാരവേദി കൂട്ടായ്‌മ സെക്രട്ടറിയും, ഫോമ 14 ചെറുകഥ ബുക്ക്‌ പുരസ്‌കാര ജേതാവുമായ സാംസി കൊടുമണ്‍, ചെറുകഥാകൃത്തും നോവലിസ്റ്റുമായ റ്റോം മാത്യൂസ്‌ എന്നിവര്‍ അവതരിപ്പിക്കപ്പെട്ട കഥകളെപ്പറ്റി വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന്‌ മാപ്പ്‌ ജനറല്‍ സെക്രട്ടറി സിജു ജോണ്‍ സാഹിത്യ കൂട്ടായ്‌മ വിജയപ്രദമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തു. സോബി ഇട്ടി അറിയിച്ചതാണിത്‌.
`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി`മാപ്പ്‌ കവിതഥ -2015' വര്‍ണ്ണാഭമായി
Join WhatsApp News
വിദ്യാധരൻ 2015-04-22 19:46:31
'നിർദോഷാപ്യ ഗുണാവാണി 
ന വിദ്വജ്ജന രഞ്ജിനീ 
പതി വൃതാപ്യ രൂപാ സ്ത്രീ 
പരിണേത്ര ന രോചതെ' (ഹിതോപദേശം )

ദോഷരഹിതമെങ്കിലും ഗുണമില്ലാത്ത വാക്ക് (കവിതഥ ) വിദ്വാന്മാരെ സന്തോഷിപ്പിക്കുന്നില്ല. പതിവൃതയെങ്കിലും രൂപ സൗന്ദര്യം ഇല്ലാത്ത സ്ത്രീ ഭർത്താവിന് ഇഷ്ടം ഉണ്ടാക്കുന്നില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക