Image

സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി-ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി-ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷം
ന്യൂയോര്‍ക്ക്‌: സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സില്‍വര്‍ ജൂബിലി-ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷപരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു ലൂക്കോസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2012 ജനുവരി ഒന്നാംതീയതി ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ ന്യൂയോര്‍ക്ക്‌ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ജോണ്‍ സി. ഇട്ടി ക്രിസ്‌മസ്‌ സന്ദേശം നല്‍കും.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ 15 പള്ളികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. എക്യൂമെനിക്കല്‍ ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആലപിക്കും.

കൗണ്‍സിലിന്റെ ജീവകാരുണ്യ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പും തദവസരത്തില്‍ നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. നെബു സ്‌കറിയ (പ്രസഡന്റ്‌) 516 342 9879, രെഘു നൈനാന്‍ (സെക്രട്ടറി) 516 526 9835, സി.വി. സൈമണ്‍കുട്ടി (വൈസ്‌ പ്രസിഡന്റ്‌) 516 987 0596, ഷാജു സാം (ട്രഷറര്‍) 646 427 4470, സാബു ലൂക്കോസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 516 902 4300.
സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി-ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക