ആയിരത്തോളം നാടകവേദിയിലും നൂറോളം സിനിമകളിലും വയലിന് സംഗീതം പകര്‍ന്നു നല്കിയ പ്രശസ്ത വയലിനിസ്റ്റ് എന്‍.സുകുമാരനെ നഗരം വയലിന് സംഗീതം കൊണ്ട് ആദരാജ്ഞലി സമര്‍പ്പിച്ചു.
സംഗീത സംവിധായകന് വില്‍സണ്‍ സാമുവല്‍ അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ടി.വി.ബാലന്, എല്‍.രഘു, കോഴിക്കോട് പപ്പന്, കെ.സലാം കെ.സി. സുകു തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ദേവദാസ്, സജി ജോണ്‍, മണികണ്ഠന്, ഷാജു വാടിയില്‍, അനിരുദ്ധന്, സോണില്‍ എന്നിവരാണ് വയലിന് വായിച്ചത്.
സംഗീത സംവിധായകനായ മകന് രെജിയുടെ നേതൃത്വത്തില്‍ ഓര്‍മ്മയിലെ മധുരഗാനങ്ങളുടെ ആലാപനം നടന്നു.
അമീന് സഫാന, ഫിറോസ്, കാര്‍ത്തിക, ഹരീഷ്, തുളസി, സുബിന്, അമല്‍.ഡി, അജിത്, സുനില്‍ ഭാസ്കര്‍ തുടങ്ങിയവര്‍ സംഗീതാജ്ഞലി നടത്തിയത്.
ഫോട്ടോ -റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്