Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ നവനേതൃത്വം

എബി മക്കപ്പുഴ Published on 01 January, 2012
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ നവനേതൃത്വം
ഡാലസ്‌: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മുന്‍തൂക്കം നല്‌കി ജാതി മത ഭേതമെന്യേ മലയാളി സ്‌നേഹിതരുടെ ഇടയില്‍ പ്രവത്തിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‌ 2012 ലെ നവനേതൃത്വം തെരെഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്നും കുടിയേറി പാര്‍ത്തവരുടെ സൗഹൃദ സംഘടനയായ വെല്‍ഫെയെര്‍ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തങ്ങള്‍ കേരളത്തിലെ അനേകര്‍ക്ക്‌ സ്വാന്തന സ്‌പര്‍ശമായി. വിവാഹ സഹായം, വിദ്യഭ്യാസ സഹായം, ചികിത്സ സഹായം, ഭൂരഹിതര്‍കും, ഭാവന രഹിതര്‍കും 2011 ല്‍ ചെയ്‌തു കൊടുത്ത പ്രവര്‌ത്തങ്ങള്‍ യോഗം വിലയിരുത്തി.

പത്തനംതിട്ട ജില്ലയില്‌ പണിതുകൊണ്ടിരിക്കുന്ന വീടുകളുടെ പണി 2012 ഓഗസ്റ്റ്‌ മാസത്തിനു മുമ്പായി തീര്‍ക്കുവാനും, പ്രസ്‌തുത ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങുകള്‍ കേരള മുഖ്യ മന്ത്രിയെ കൊണ്ട്‌ നടത്തുവാനും യോഗം തീരുമാനിച്ചു.

ഡിസംബര്‌ 23-ന്‌ ന്യൂയോര്‍ക്കില്‍ കൂടിയ പൊതു യോഗത്തില്‍ വെച്ച്‌ 2012 ലെ അമേരിക്കന്‌ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ എബി തോമസ്‌ (ഡാലസ്‌) വൈസ്‌ പ്രസിഡന്റ്‌ ജിജി കാരക്കാട്‌ (കാലിഫോര്‍ണിയ) ജനറല്‍ സെക്രടറി ജോണ്‌ മാത്യു (ന്യൂയോര്‍ക്ക്‌) ട്രഷറര്‍ ലെജി അലക്‌സാണ്ടര്‍ (അറ്റലാന്റ) എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

2012 ലെ അമേരിക്കന്‍ ചാരിറ്റി കോര്‍ഡിനേറ്ററായി രാജു വറുഗീസ്‌ (ടെക്‌സാസ്‌) നെ യോഗം നോമിനെറ്റ്‌ ചെയ്‌തു.
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‌ നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക