Image

ക്രിസ്‌മസ്‌ ആഘോഷം പ്രോ കത്തീഡ്രലില്‍

മോഹന്‍ വര്‍ഗീസ്‌ Published on 01 January, 2012
ക്രിസ്‌മസ്‌ ആഘോഷം പ്രോ കത്തീഡ്രലില്‍
ന്യൂയോര്‍ക്ക്‌: സീറോ മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ്‌ അധ്യക്ഷന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത ലോംഗ്‌ ഐലന്റ്‌ സെന്റ്‌ ജോണ്‍ ക്രിസോസ്റ്റം പ്രോ കത്തീഡ്രല്‍ മലങ്കര കത്തോലിക്കാ ഇടവകയിലെ ക്രിസ്‌മസ്‌ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. ഡിസംബര്‍ 24-ന്‌ വൈകുന്നേരം 6-ന്‌ ആരംഭിച്ച ശുശ്രൂഷകള്‍ രാത്രി 9.30-ന്‌ അവസാനിച്ചു. ക്രിസ്‌മസിന്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയായ `തീ ഉഴലിച്ച' ശുശ്രൂഷകള്‍ക്കുശേഷം ആഘോഷമായ വി. കുര്‍ബാന ഉണ്ടായിരുന്നു.

കുടുംബന്ധങ്ങളുടെ ശാക്തീകരണവും, വിളക്കി ചേര്‍ക്കലുമാണ്‌ ഈ ക്രിസ്‌മസിന്റെ വലിയ സന്ദേശമെന്ന്‌ പിതാവ്‌ വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചനപ്രഘോഷത്തില്‍ പറഞ്ഞു. യേശു ജനിച്ചത്‌ ഒരു കുടുംബത്തിലാണ്‌. കുടുംബമാണ്‌ വിശ്വാസത്തിന്റെ ആധാരം. കുടുംബങ്ങള്‍ ഇല്ലാതാവുകയും ബന്ധങ്ങള്‍ കണ്ണിയറ്റ്‌ പോകുകയും, സ്‌ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന കൂദാശയിലൂടെ കുടുംബമെന്ന ദര്‍ശനം തകര്‍ക്കപ്പെടുകയും ചെയ്യുന്ന സമകാലീന പശ്ചാത്തലത്തില്‍ ഈ ക്രിസ്‌മസ്‌ തിരുകുടുംബമെന്ന വലിയ സാക്ഷ്യത്തിലേക്ക്‌ നമ്മെ ക്ഷണിക്കുന്നു എന്ന്‌ അഭിവന്ദ്യ പിതാവ്‌ ഉത്‌ബോധിപ്പിച്ചു. എല്‍മോണ്ട്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ദേവാലയത്തില്‍ വെച്ച്‌ നടന്ന ക്രിസ്‌മസ്‌ ശുശ്രൂഷകളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ സഹകാര്‍മികനായിരുന്നു. മോഹന്‍ വര്‍ഗീസ്‌ (പി.ആര്‍.ഒ, സീറോ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ്‌) അറിയിച്ചതാണിത്‌.
ക്രിസ്‌മസ്‌ ആഘോഷം പ്രോ കത്തീഡ്രലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക