Image

മഴ പെണ്ണാണ് (കവിത: തമ്പി ആന്റണി)

തമ്പി ആന്റണി Published on 25 April, 2015
മഴ പെണ്ണാണ് (കവിത: തമ്പി ആന്റണി)
മഴ പെണ്ണിനെപോലെതന്നെ 
'വെരി അണ്ണപ്രടിക്ടബിള്‍' 
സങ്കടം വന്നാല്‍ 
ആര്‍ത്തലച്ച്  കരയും 
സന്തോഷം വന്നാലോ 
ഒന്നാര്‍ത്തുല്ലസിക്കും 
ഈ പുതുമണ്ണ് എന്നും 
വിണ്ണിനിണയായി 
നാണിച്ചു നില്‍ക്കുന്നു 
പുതുമഴെക്കായി ദാഹിക്കുന്നു
വരണ്ട വേനലുകളില്‍ 
വേഴാബലുകളെ പോലെ 
മാനം നോക്കിക്കിടക്കുന്നു 
വിണ്ണില്‍നിന്നു മണ്ണിലേക്ക്
പൈതിറങ്ങുബോള്‍    
വെറുതെയെന്തിനീ  
കുളിരുകോരുന്നത്  
ഒന്നു തോടുബോഴേ 
മണ്ണാകട്ടയെപോലെ 
അലിഞ്ഞുപോകുന്നത് 

മഴ പെണ്ണാണ് (കവിത: തമ്പി ആന്റണി)
Join WhatsApp News
വിദ്യാധരൻ 2015-04-25 08:09:06
ആഞ്ഞടിക്കുന്ന കാറ്റും മഴയും 
ഉണർത്തിയെൻ ഓർമകളെ ഒരു നിമിഷം 
അച്ഛനും അമ്മയും 
കാറ്റായി മഴയായി മുന്നിലെത്തി 
കള്ളടിച്ചെത്തുന്നച്ഛൻ 
കാറ്റുപോലെ അഞ്ഞടിച്ച അമ്മയെ 
ആർത്തലച്ചു   പെയ്യും മഴപോലെ 
അമ്മ കേണു കരഞ്ഞു 
അരുതേ നിങ്ങളെൻ കുഞ്ഞുങ്ങളെ -
ഓർത്തെങ്കിലും അടിക്കരുതെന്നെയെന്ന് 
ഞങ്ങളെ മാറോട് ചേർത്ത് കരയുമ്പോൾ  
മഴതുള്ളിപോലെൻ മേനിയിൽ 
വീണ, കണ്ണുനീരിൽ കാണാൻ 
കഴിഞ്ഞില്ല 'അണ്‍ പ്രടിക്ട്ടബിലിട്ടി"
കാറ്റും കോളും കഴിയുമ്പോളവൾ 
ഒരുക്കുന്നു ഭക്ഷണം ഭർത്താവിനായി 
സ്വന്തം വയർ വിശന്നു കരിയുംമ്പൊഴും 
പോറ്റുന്നവൾ കുഞ്ഞങ്ങളെ 
ഗാൽഗോത്താ മലയിലെ ക്രൂശിൽ
കുറ്റവാളിയെപ്പോലെ തൂങ്ങി നിന്നപ്പൊഴും 
ഉണ്ടായിരുന്നു അമ്മയായി മഴയായി 
ആ പെണ്ണവൾ 'മേരി' സ്ത്രീത്വത്തിന്റെ -
പവിത്ര പരിയായമായി.
മഴയാണ് പെണ്ണ്, അമ്മയാണ് 
മനുഷ്യവർഗ്ഗത്തിനെ 
സമനിലയിൽ നിറുത്തുന്ന ശക്തിയാണൾ 
മഴയായി വന്നെന്നിൽ വീഴുനീ 
പെണ്ണാമമ്മ നീ പ്രകൃതി 

വായനക്കാരൻ 2015-04-25 16:58:24
മഴകൾ പലവിധം
ചിലതിൽ
മഴ എന്ന് 
എഴുതി വക്കണം
ജലാംശം
ലേശമെങ്കിലുമുണ്ടോ
എന്നു സംശയിക്കും.
മറ്റു ചിലത് അങ്ങനെയല്ല
മേഘഗർജ്ജനത്തിന്റെ  അകമ്പടിയോടെ
അതങ്ങനെ പെയ്തിറങ്ങും
അനുവാചകനെഅമ്പരപ്പിച്ച്
അടിമുടി നനച്ച്
കുളിരിൽകുളിപ്പിച്ച്
ഉള്ളിൽ കടക്കും.
മാസങ്ങൾക്കുശേഷവും
മനസ്സുപറയും
‘അത് ഒരു  മഴയായിരുന്നു ‘.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക