Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 January, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍
ന്യൂയോര്‍ക്ക്‌: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്റെ തിരുനാള്‍ ജനുവരി എട്ടാംതീയതി ഞായറാഴ്‌ച ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു.

രാവിലെ 10.45-ന്‌ ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി മുഖ്യകാര്‍മികനായിരിക്കും. ചാവറ അച്ചന്റെ ജന്മനാടായ കുട്ടനാട്ടുകാരാണ്‌ തിരുനാള്‍ ഏറ്റുകഴിക്കുന്നത്‌. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ വാഴ്‌ത്തപ്പെട്ട ചാവറ അച്ചന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി വികാരി അച്ചനും, പള്ളികമ്മിറ്റിയും ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 718 944 4747. അഡ്രസ്‌: 810 E 221 Street, Bronx, NY 10467. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക