Image

ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം

പി. പി. ചെറിയാന്‍ Published on 29 April, 2015
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ഗാര്‍ലന്റ്(ഡാളസ്): ആഗോളതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ അജ്ഞാതമായ പല മാരക രോഗങ്ങളും വ്യാപകമാകുകയും, ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും ഭീഷിണിയുയര്‍ത്തുകയും ചെയ്യുന്നു. ഈ രോഗങ്ങളെ യഥാവിധി കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സകള്‍ നല്‍കുന്നതിനും അലോപതി ചികിത്സ സമ്പ്രദായം പൂര്‍ണ്ണമായും വിജയിക്കുന്നില്ല. കോടിക്കണക്കിനു ഡോളറാണ് അലോപതി ചികിത്സാ ഗവേഷണങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ചിലവഴിക്കുന്നത്. വലിയ സാമ്പത്തിക ചിലവുകള്‍ ഇല്ലാതെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഋഷിവര്യരും, പ്രകൃതി ചികിത്സാ വിദഗ്ദരും ലക്ഷണം നോക്കിയും, സ്പര്‍ശിച്ചും രോഗനിര്‍ണ്ണയം നടത്തിയും, പ്രകൃതിയില്‍ നിന്നുള്ള സസ്യാദികള്‍, വൃക്ഷങ്ങള്‍ എന്നിവരുടെ ഇല, പൂവ്വ്, കായ, വേര് എന്നിവ ഉപയോഗിച്ചു ഫലപ്രദമായ ആയൂര്‍വേദ ചികിത്സകള്‍ നടത്തുകയും, രോഗം പൂര്‍ണ്ണമായും ഭേദമാക്കുകയും ചെയ്തിരുന്നു. ഈ രഹസ്യം മനസ്സിലാക്കി പ്രകൃതിയിലേക്ക് മടങ്ങുമ്പോല്‍ ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുക തന്നെ ചെയ്യുമെന്ന് പ്രശസ്ത ആയൂര്‍വ്വേദ ഡോക്ടര്‍ പുന്നൂസ് വൈദ്യന്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 25 ശനിയാഴ്ച കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സീനിയര്‍ ഫോറത്തില്‍ ആയൂര്‍വേദവും, ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പുന്നൂസ് വൈദ്യന്‍. അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യൂ വൈദ്യനെ സദസ്സിന് പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. മെഡികെയര്‍, മെഡിക്കെയ്ഡ് എന്ന വിഷയത്തെ കുറിച്ച് മെനു. സോഷ്യല്‍ സെക്യൂരിറ്റി എപ്പോള്‍, എങ്ങനെ അപേക്ഷിക്കാം എന്നതിനെകുറിച്ചു  സ്‌പെക്ട്രം  റീജയന്‍ ഡയറക്ടര്‍ ഷിജു അബ്രഹാമും പ്രത്യേക പഠന ക്ലാസ്സുകള്‍ നടത്തി.

സദസ്യരുടെ ചോദ്യങ്ങള്‍ക്ക് പ്രബന്ധ കര്‍ത്താക്കള്‍ മറുപടി നല്‍കി. സെക്രട്ടറി റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സീനിയര്‍ ഫോറം സമാപിച്ചു.

ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
ആയൂര്‍വേദത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
Join WhatsApp News
Pramod 2015-04-29 23:54:02
 ചെടികളും, മരങ്ങളും, അതിന്റെയൊക്കെ പൂവ്, കായ്, വേരുകളും  കൊണ്ടുള്ള പൊടിയും, എണ്ണ, കുഴമ്പ്, കഷായങ്ങളും ഉപയോഗിച്ചുള്ള  മരുന്നും, തിരുമും,രോഗചികിത്സയും ആണല്ലോ ആയുർവേദ ചികിത്സാ.  ഇംഗ്ലീഷു മരുന്നെന്നും, "മോഡേണ്‍-മെഡിസിൻ", എന്നും "അലോപ്പതി" ചികിത്സാരീതിയെ വിളിക്കുന്നു. അലോപ്പതിയിലുള്ള മരുന്നും ചികിത്സയും  കൂടുതലായി ലൊകമൊട്ടാകെ ഉപയോഗിക്കുന്നു. മറ്റു രീതികളെയെല്ലാം അവർ 'ആൾട്ടർനേറ്റിവ്' മെഡിസിൻ എന്നും കണക്കാക്കിയിരിക്കുന്നു.
ഓരോ നാട്ടിലും അവരുടെതായ നാടൻ ചികിത്സ ലോകമൊട്ടാകെ തുടരുന്നുണ്ട് എങ്കിലും അവയൊന്നും തന്നെ, ഇന്ത്യയിലെ ആയൂർവേദം പോലെ, വേദങ്ങളിൽ ഒരു കൂട്ടമായി വിശദമായ പഠനവും ഗവേഷണവും ഉൾപ്പെട്ട ഒരു വിഷയമായി വികസിച്ചു കണ്ടിട്ടില്ല. മോഡേണ്‍-ചികിത്സാ രീതി പുരോഗമിച്ചതോടെ നാടൻ ചികിത്സാരീതി പലേടത്തും പുറം തള്ളപ്പെട്ടു. ഇന്ത്യയിലും ആയൂർവേദത്തെ പ്രകീർത്തിച്ചു വൈദ്യന്മാരും രോഗികളും സംസാരിക്കാറുണ്ടെങ്കിലും, കാര്യമായ അസുഖങ്ങൾ വരുമ്പോൾ 'മോഡേണ്‍-ചികിത്സ'യിലേക്ക് (അലോപ്പതി) കടന്നുപോവുന്നതാണ് കാണുന്നത്.
നാടൻ മരുന്നുകൾ പലതു കഴിച്ചിട്ടും,  മാറാതെയിരുന്ന മുഗൾ ചക്രവർത്തി യുടെ വയറ്റുവേദന, 'ഇംഗ്ലീഷു' മരുന്നുകൊണ്ട് ('അലോപ്പതി') മാറിയതോടെ യാണ് ഇന്ത്യയിൽ മോഡേണ്‍ മെഡിസിനു വാതിൽ തുറക്കപ്പെട്ടതെന്നും കഥയുണ്ട്.
ഫലത്തിൽ വിപുലമായ മരുന്നും ചികിത്സാരീതികളും അലോപ്പതിയിൽ കണ്ടുപിടിച്ചതോടെ, പഴമക്കാരുടെ "നാടൻ മരുന്നു"കളും ചികിത്സയും പലയിടത്തും മന്ദിച്ചു. ആയുർവേദമുൾപ്പടെ 'ആൾട്ടർനേറ്റിവ്' ചികിത്സയും മരുന്നും പല രാജ്യങ്ങളിലും നിരോധിക്കയും ചെയ്തു. ഇന്ത്യയിലെ ആയുർവേദ കോളേജു ഡിഗ്രിയും, മാസ്റ്റെഴ്സും, പീ.എച്ചു. ഡി. ഉണ്ടെങ്കിലും  ഡോക്ടർ എന്നു വിളിക്കാനോ, മരുന്നും, ചികിത്സയും നല്കാനോ അമേരിക്കയിൽ സാധിക്കില്ല. ഒരു സ്റ്റേറ്റിലും ആയുർവേദ മരുന്നും ചികിത്സയും പ്രാക്ടീസ് ചെയ്യാൻ ലൈസന്സും നല്കുന്നില്ല. യു.എസ്സിൽ പഠിച്ചവരും പരിശീലനം നേടിയവരുമായ അലോപ്പതി ഡോക്ടർമാർക്ക് ആയുർവേദം പഠിക്കാനും ചികിത്സ നടത്താനും സാധിക്കുമെങ്കിലും അതിനു ശ്രമിക്കാൻ സമയവും പണവും ചിലവഴിക്കാൻ തക്ക മാർക്കറ്റില്ലാത്തതു കൊണ്ടാവാം അലോപ്പതി ഡോക്ടർ ആയ ശേഷം ആയുർവേദത്തിനു തുടർന്ന് പഠിക്കുന്നവരെ അധികം കാണാനില്ല. ചില സ്റ്റേറ്റുകളിൽ ആയുർവേദം പഠിപ്പിക്കാൻ സ്കൂളുകൾ ഉണ്ടെങ്കിലും അതൊക്കെ പഠിച്ചു വന്നാൽ നഴ്സിംഗ്, തിരുമു ചികിത്സാ വേദികളിൽ ഒക്കെ ജോലി ചെയ്യാമെന്നല്ലാതെ അലോപ്പതി ഡോക്ടർമാരെപ്പോലെ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ അമേരിക്കയിൽ അനുവദിക്കുന്നില്ല.
ഈ സ്ഥിതി മാറാത്തിടത്തോളം, "ആയൂർ വേദത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു"വെന്നു പറയുന്നതിൽ വലിയ കഴമ്പില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക