Image

മന്ത്രി ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണം: ബിജു രമേശ്

Published on 29 April, 2015
മന്ത്രി ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണം: ബിജു രമേശ്
തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു പറഞ്ഞു. ബാബുവിന്റെ സെക്രട്ടറി സുരേഷിനാണ് 50 ലക്ഷം രൂപ കൈമാറയത്. തനിക്കൊപ്പം സുരേഷിനേയും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

പെട്ടിക്കടക്കാരന്റെ മകനായ ബാബു കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണം. മന്ത്രിയുടെ ശന്പളവും ആനുകൂല്യങ്ങളും മാത്രമുള്ള ഒരാള്‍ക്ക് കോടിക്കണക്കിന് സ്വത്ത് ഉണ്ടാക്കാനാവില്ലെന്നും ബിജു പറഞ്ഞു.


Join WhatsApp News
പ്രവീണ്‍ സന്തോഷ്‌ 2015-04-29 11:53:49
ഈ കുറ്റാരോപണങ്ങളും അന്വേഷണങ്ങളും നമ്മൾ എത്രയോ കണ്ടു കഴിഞ്ഞു. ചൈനയിലെ പോലെ, കുറ്റം ചെയ്തവരെ നിരത്തി നിറുത്തി നിറയൊഴിക്കാൻ തന്റേടമുള്ള ഒരു ജനതയും ഭരണവും ഉണ്ടാവാതെ മാറ്റം വരില്ല.
അതുണ്ടാവാതിരിക്കാനാണ് ആയിരക്കണക്കിനു ദൈവങ്ങളും ആരാധനാലയ ങ്ങളും ഉണ്ടാക്കി മാനസിക ധൈര്യവും തന്റേടവും നഷ്ടപ്പെട്ട ദുർബലരായ ഒരു സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നത്. വിദേശത്തു സൂക്ഷിക്കുന്ന വർദ്ധിച്ചു വരുന്ന കള്ളപ്പണ ശേഖരം എന്താണ് കാണിക്കുന്നത്? ആശയവിനിമയത്തിന് ഉത്തമമായ അനേകം ഭാഷകൾ ഉണ്ടായിരുന്നിട്ടും അറിയാൻ മേലാത്ത ഇംഗ്ലീഷു പറഞ്ഞു എന്തിനാണിവർ പരിഹിസതരാവുന്നത്? സ്വന്തമായി ഒരു രാജ്യവും, ഭാഷയും സംസ്കാരവും മെച്ചമായ ഒരു ജീവിതരീതിയും ഉണ്ടെന്നു പറയുയുന്നുവെങ്കിലും വളർന്നുവരുന്ന സമൂഹത്തെ നൊക്കൂ. ഇവർ യൂറോപ്പിലെയോ അമേരിക്കയിലെയോ സമൂഹത്തെ പോലെ തന്നെയോ? പടിഞ്ഞാറിന്റെ മാലിന്യം പേറി, അവർക്കു വിഴുപ്പലക്കി, പ്രയത്നവും സ്വത്തും അവർക്കു നല്കി ഒരു സമൂഹം എങ്ങനെ അഭിവൃദ്ധി നേടും?  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക