Image

വിഗാന്‍ ക്‌നാനായ യൂണിറ്റിന്‌ തുടക്കമായി

Published on 02 January, 2012
വിഗാന്‍ ക്‌നാനായ യൂണിറ്റിന്‌ തുടക്കമായി
വിഗാന്‍: വിഗാന്‍ ക്‌നാനായ യൂണിറ്റിന്‌ ഉജ്വല തുടക്കം. മാഞ്ചസ്റ്ററിലെ പ്രമുഖരായ ക്‌നാനായ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ക്രൈസ്‌തവ സ്‌നേഹത്തിന്റെയും പങ്കുവയ്‌ക്കലിന്റെയും ദൃശ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു. യുകെയില്‍ സേവനം അനുഷ്‌ഠിക്കുന്ന ഫാ. ഫിലിപ്പ്‌ കുഴിപ്പറമ്പില്‍, ഫാ. സജി മുല്ലച്ചേരിയില്‍, ഫാ. സജി എന്നീ മൂന്നു വൈദികര്‍ അര്‍പ്പിച്ച ആഘോഷപൂര്‍വമായ വിശുദ്ധബലിയോടെ ആരംഭിച്ച ചടങ്ങുകള്‍ രാവേറെ നീണ്‌ടുനിന്ന കലാപരിപാടികളോടും സ്‌നേഹവിരുന്നോടും കൂടിയാണു സമാപിച്ചത്‌.

യുകെകെസിഎ ആക്‌ടിംഗ്‌ പ്രസിഡന്റ്‌ ഷെല്ലി ഫിലിപ്പ്‌ നെടുംതുരുത്തി പുത്തന്‍പുര ഉദ്‌ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജസ്റ്റ്‌ അകശാല ആധ്യക്ഷം വഹിച്ചു. മോനച്ചന്‍ ചാക്കോ സ്വാഗതവും രേഷ്‌മ സജി നന്ദിയും അര്‍പ്പിച്ചു. യുകെകെസിഎ ട്രഷറര്‍ സജി തോമസ്‌ വാരക്കുടി, സാബു കുര്യന്‍ മന്നാകുളം, സിസ്റ്റര്‍ ഡോളീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രത്യേകം തയാറാക്കിയ അവതരണഗാനം, വിവിധ കലാപരിപാടികള്‍, സ്‌കിറ്റ്‌ എന്നിവയും പരിപാടികള്‍ക്കു മാറ്റു കൂട്ടി. ഏറെ കാത്തിരിപ്പിനു ശേഷം അനുവദിച്ചു കിട്ടിയ യൂണിറ്റിന്റെ തുടക്കം തികച്ചും അവിസ്‌മരണീയമാക്കി മാറ്റുന്ന തരത്തിലുള്ള മാതൃകാപരമായ മികവാണു സംഘാടകര്‍ പ്രകടിപ്പിച്ചത്‌. ജോസി കുര്യന്‍ പൂവേലില്‍ ആണു പരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌. സൊളോണി സൈമണ്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണീസ്‌ ആയി.

വിഗാന്‍ യൂണിറ്റ്‌ ഭാരവാഹികളായ പ്രസിഡന്റ്‌-ജസ്റ്റിന്‍ ജോണ്‍ അകശാല, വൈസ്‌പ്രസിഡന്റ്‌-ബിജു തോമസ്‌ തോപ്പില്‍, ട്രഷറര്‍-സൈമണ്‍ വൈട്ടിക്കനാല്‍, സെക്രട്ടറി-മോനച്ചന്‍ പുല്ലഴിയില്‍, ജോയിന്റ്‌ സെക്രട്ടറി- ഇബി സിബ കണ്‌ടത്തില്‍, നാഷണല്‍ കൗണ്‍സില്‍ അംഗം ഏബ്രഹാം, ഉപദേശകസമിതി അംഗങ്ങളായ ഷിബു തോമസ്‌ മാക്കില്‍, കുര്യന്‍ പൂവേലില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വിഗാന്‍ ക്‌നാനായ യൂണിറ്റിന്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക